ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/കോവിഡ് -19 – അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 – അതിജീവനത്തിന്റെ നാളുകൾ

പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ എത്ര നിസ്സഹായരാണെന്ന് നമ്മൾ തിരിച്ചറിയുക. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയങ്ങൾ ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തിയതാണ് . പക്ഷേ ഓർമകൾക്ക് പലപ്പോഴും ആയുസ്സ് കുറവാണ് . വളരെ പെട്ടെന്ന് നമ്മൾ ഈ തിരിച്ചടികൾ മറക്കുകയും വളരെ നിസ്സാരമായ കാര്യങ്ങളെച്ചൊല്ലി തമ്മിൽ തല്ലി മനസ്സമാധാനം കളയുകയും ചെയ്യുന്നു. ഇപ്പോൾ കൊറോണയുടെ ആക്രമണം നമ്മെ ഓർമിപ്പിക്കുന്നത് ഒരു ശാശ്വത സത്യമാണ് .

ലോകത്തിൽത്തന്നെ ദുരിതം വിതയ്ക്കുന്ന കൊറോണ വൈറസ് കോവിഡ് -19 റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലായിരുന്നു. വുഹാനിലെ ഹുവാനൽ മത്സ്യമാക്കറ്റിലെ ചെമ്മീൻ കച്ചവടം നടത്തുന്ന 57 വയസ്സുള്ള വൈഗുയ് ഷയാനിക്കാണ് വൈറസ്ബാധ ആദ്യം സ്ഥിരീകരിച്ചത് 2019 ഡിസംബറിലാണ് . ഓരോ ദിവസം കഴിയുന്തോറും ആശങ്ക ഉയർത്തുന്ന വാർത്തകളാണ് കോവിഡ് -19 നെക്കുറിച്ച് പറഞ്ഞുവരുന്നത് . കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ മഹാമാരിയെ തകർക്കാൻ ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 ന് സ്ഥിരീകരിച്ചു. മാർച്ച് 22 ലെ കണക്കനുസരിച്ച് 67 വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നുമാണ് കൊറോണ വൈറസ് ബാധ കണ്ടത് . തൃശൂരിലാണ് ആദ്യ കോവിഡ് 19. മാർച്ച് 8 ന് കേരളത്തിൽ പുതിയ 5 കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നു വന്ന ഒരു കുടുംബത്തിനാണ് . അവരുമായി ബന്ധം പുലർത്തിയ 2 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു.

കോവിഡ് -19 ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് വൈറസ് പകരുന്നത് . ഇത്തരം സന്ദർ ഭങ്ങളിൽ പറന്നുവരുന്ന സ്രവങ്ങൾ ശ്വസിച്ചാലും രോഗം പകരുന്നു. അതുകൊണ്ടാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് . അത്യാവശ്യത്തിനു പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പോ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം. കഴുകാത്ത കൈ ഉപയോഗിച്ച് മൂക്ക് , വായ, കണ്ണ് തുടങ്ങിയവ‍ സ്പർശിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം. നമ്മൾ ഓരോരുത്തരും അവരവരുടെ വീട്ടിൽത്തന്നെ കഴിയണം. സർക്കാർ പറയുന്ന കാര്യങ്ങളൊക്കെയും ചെയ്ത് ഈ മഹാമാരിയെ നമുക്ക് തകർക്കാം. ഭയമല്ല വേണ്ടത് , ജാഗ്രതയാണ് .

ഇറ്റലി, അമേരിക്ക, ചൈന തുടങ്ങിയ സാമ്പത്തികമായി മുന്നോട്ടുനിൽക്കുന്ന രാജ്യങ്ങളിൽ കോവിഡ് -19 ബാധിച്ച് കുറെയധികം അതിജീവിക്കുന്നവരാണ് . ആളുകൾ മരിച്ചു. പ്രളയത്തെയും എന്നാൽ നിപ്പയെയും നമ്മുടെ കൊച്ചുകേരളത്തിൽ തുരത്തിയോടിച്ചു. എല്ലാത്തിനെയും പ്രളയത്തെയും നിപ്പയെയും തുരത്തിയോടിച്ച ഞങ്ങൾക്ക് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഴിയും. കോവിഡ് -19 ബാധിച്ച് 2 പേർ മാത്രമാണ് മരണമടഞ്ഞത് . സർക്കാരും പൊലീസും ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് . നമുക്ക് അവരോടൊപ്പം ചേരാം. അവർ പറയുന്ന കാര്യങ്ങൾ നമ്മൾ ക്കോരോരുത്തർക്കും വേണ്ടിയാണ് .

അതിജീവിക്കാം ഒറ്റക്കെട്ടായി...

അനുസ്മയ. പി.വി.
4A ജി എം എൽ പി സ്കൂൾ , അഴിക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം