ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം

<
ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വം. ഇതിൽ ദേഹശുദ്ധി, മനശുദ്ധി, വാക്ശുദ്ധി എന്നിവ നമ്മുടെ വ്യക്തിത്വത്തെ വളർത്തും. ദേഹശുദ്ധിയിൽ പ്രാഥമിക കർമ്മങ്ങൾ നിത്യവും കൃത്യമായി നിർവ്വഹിക്കുകയും രണ്ടുനേരം കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക, മുടി, നഖം എന്നിവ കൃത്യമായി വെട്ടുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. ശുചിത്വമില്ലായ്മയിൽ നിന്നാണ് നിരവധി രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഇത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും വിനാശകരമായ കാര്യമാണ്. ചപ്പുചവറുകൾ വലിച്ചെറിയുന്നതും പ്ലാസ്റ്റിക്ക് കത്തിക്കുന്നതും അത്യന്തം ഗുരുതരമായ കാര്യമാണ്. ഇവ ഒരിക്കലും നാം ചെയ്യരുത്. ഭൂമിയിലെ ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ജങ്ക്ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, തുടങ്ങിയ കാര്യങ്ങൾ നാം വളരെയധികം ശ്രദ്ധിക്കണം. കുട്ടികളിലും മുതിർന്നവരിലും ശുചിത്വബോധം വളർന്നെങ്കിൽ മാത്രമേ ഭൂമിയിൽ മനുഷ്യരാശിക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ.

ശ്രീഹരി സുനിൽ
III A ഗവ. പി.ജെ. എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം