ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/അപ്പു കണ്ട സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പു കണ്ട സ്വപ്നം

<
ഒരിടത്ത് അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചുപോയി. അപ്പുവിന് രാവിലെ എഴുന്നേൽക്കാൻ മടിയാണ്. അച്ഛൻ എന്നും രാവിലെ പണിക്കുപോകും. അച്ഛൻ പോയിക്കഴിഞ്ഞാലും അവൻ കിടന്നുറങ്ങും. ഒരു ദിവസം രാവിലെ കുട്ടികളുടെ ബഹളം കേട്ടാണ് അവൻ ഉണർന്നത്. കളിക്കാൻ വന്ന കൂട്ടുകാരുടെ ബഹളമായിരുന്നു അത്. അവൻ അവരോടു ദേഷ്യപ്പെട്ടു. കൂട്ടുകാർ എല്ലാവരും തിരിച്ചുപോയി. അപ്പു വീണ്ടും കിടന്നുറങ്ങി. നേരം ഉച്ചയായി. അവന്റെ അച്ഛൻ ഊണുകഴിക്കാനെത്തി. അപ്പോഴും അപ്പു ഉണർന്നിട്ടില്ല. അച്ഛൻ അവനെ വിളിച്ചുണർത്തി പല്ലുതേപ്പിച്ചു, ഭക്ഷണം കൊടുത്തു. അപ്പു ഭക്ഷണം കഴിച്ച പാത്രം അവിടെയിട്ട് കൈയ്യും കഴുകി കളിക്കാൻ പോയി. അപ്പുവിന്റെ അച്ഛന് അവന്റെ കാര്യമോർത്തു വിഷമമായി. എങ്ങനെ അപ്പുവിനെ ശരിയാക്കിയെടുക്കും എന്ന് ചിന്തിച്ച് അച്ഛൻ തലപുകച്ചു. അന്നു രാത്രി അപ്പു ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ അവന്റെ അമ്മ വന്ന് അവനോടു പറഞ്ഞു നീ അച്ഛനെ വിഷമിപ്പിക്കരുത്. എന്നും രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്ത് മിടുക്കനാകണം. അച്ഛനെ ജോലിയിൽ സഹായിക്കണം. നന്നായി പഠിച്ച് നല്ലൊരു ജോലി സമ്പാദിക്കണം. അപ്പു ‍ഞെട്ടിയുണർന്നു. അവന് തന്റെ തെറ്റു ബോധ്യമായി. അന്നു മുതൽ അപ്പു മിടുക്കനായ കുട്ടിയായി മാറി.

ശിവഗംഗ ഗിരീഷ്
IV A ഗവ. പി.ജെ എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ