സഹായം Reading Problems? Click here


ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/20-20

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
20-20
2019 യാത്രയായ്. 2020 പിറന്നു. ലോകത്തുളള എല്ലാവരും പുതിയ തീരുമാനങ്ങൾ എടുക്കുന്നതുപോലെ നമ്മുടെ അപ്പുവും അമ്മുവും തന്റെതായിട്ടുളള തീരുമാനങ്ങൾ എടുത്തു. ഇവർക്ക് രണ്ടു പേർക്കും ഒരു സങ്കടമുണ്ട്. എന്താണെന്നോ? തങ്ങളുടെ അച്ഛനെ പറ്റിയാണ്. നല്ലൊരു പണിക്കാരനാണ് ഇവരുടെ അച്ഛനായ കുട്ടൻചേട്ടൻ. പക്ഷെ, ഒരു കുഴപ്പം ഉണ്ട്. പണിയെടുത്ത കാശുമുഴുവൻ കുട്ടൻചേട്ടൻ മദ്യം വാങ്ങി കുടിച്ചുകളയും. ഒരു മാറ്റവും ഇല്ലാതെ മദ്യം കഴിച്ച് 2020 പൂർത്തിയാക്കാം എന്ന് വിചാരിച്ച കുട്ടൻചേട്ടനെ 2020 വെറുതെ വിട്ടില്ല. 2020 ആരംഭിച്ച് കുറച്ചുനാൾ കഴി‍ഞ്ഞപ്പോൾ ലോകത്തെ തലകീഴാക്കി മറിച്ച ആ മഹാമാരി വന്നെത്തി-ഒരു വൈറസ് . ലോകമെമ്പാടും ഈ വ്യാധി പടർന്നു. ഇങ്ങനെയിരിക്കെ ജനങ്ങളുടെ സുരക്ഷയെക്കരുതി ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല എന്ന് സർക്കാർ ഉത്തരവിട്ടു. സമ്പർക്കത്തിലൂടെ മാത്രമാണ് ഇതു പടരുന്നത്. അതുകൊണ്ടാണ് സർക്കാർ ഇങ്ങനെ ചെയ്തത്. എല്ലാ കടകളും സ്ഥാപനങ്ങളും രണ്ടു മാസത്തേക്ക് അടച്ചിട്ടു. കുട്ടനചേട്ടനു മദ്യം വാങ്ങാൻ പോലും പറ്റാത്ത അവസ്ഥ. ഒരു മാസം തന്റെ കുടുംബത്തിലുളളവരുമായി സന്തോഷത്തോടെ കഴി‍ഞ്ഞപ്പോൾ മദ്യത്തെക്കുറിച്ച് അദ്ദേഹം മറന്നു. അദ്ദേഹം അപ്പുവിന്റേയും അമ്മുവിന്റേയും കൂടെ പല കളികളിൽ ഏർപ്പെട്ടു. അമ്മുവിനും അപ്പുവിനും സന്തോഷമായി. അവർ രണ്ടുമാസം അച്ഛനോടും അമ്മയോടും ഒപ്പം സന്തോഷത്തോടെ വീട്ടിലിരുന്നു. കുട്ടൻചേട്ടന് ഇപ്പോൾ വീടാണ് ലഹരി. തങ്ങളുടെ അച്ഛൻ മദ്യപാനം നിർത്തിയതോടെ അമ്മുവിനും അപ്പുവിനും അമ്മയ്ക്കും വളരെ സന്തോഷമായി.

ഐസക് കെ. എം.
7 ഗവ. പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ