കൊറോണ വന്നതിനാലെ-
ലോകം മുഴുവനും തടവറയായതും-
തിരക്കൊഴിയാത്ത നിരത്തുകൾ കാലിയായതും-
കുടുംബങ്ങളുലെ ശൂന്യതയെല്ലാം മാറിപ്പോയതും-
സ്നേഹവും നന്മയും തിരികെ വന്നതും-
പണക്കാരനും പാവപ്പെട്ടവനും ഒന്നായതും-
അയൽവീടുകൾ തമ്മിൽ ബന്ധം വന്നതും-
ജാതിയും മതവും ആരാധനാലയങ്ങളും-
ഇല്ലാതെയുളള ആഘോഷങ്ങൾ വന്നതും-
കൊറോണ വന്നതിനാലെ തന്നെ.....
എങ്കിലും കൊറോണയേ...... കഷ്ടം നിന്നാലെ-
പൂ കൊഴിയുന്ന പോൽ ജീവനും,
ജീവിതങ്ങളും, കൊഴിഞ്ഞു വീഴുന്നതും നിന്നാലെ തന്നെ.....