ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം (വഞ്ചിപ്പാട്ട് )

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം (വഞ്ചിപ്പാട്ട് )


ഓ.. തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ് തെയ് തോം



ശുചിത്വമെന്നുള്ള കാര്യം വളരെ പ്രധാനമാണ്

ശുചിയായി ജീവിച്ചിടാം നല്ലതിനായി

ഭാവിയിലെ പൗരന്മാരാം നമ്മൾ

ശുചിത്വം പാലിക്കാനായി ചെയ്യേണ്ടതെന്തു (ഓ.. തിത്തിത്താരാ)



രാവിലെ നേരത്തെ തന്നെ മിടുക്കരായി എഴുന്നേറ്റു

വൃത്തിയായി പല്ല് തേച്ചു കുളിച്ചീടേണം

മുടി നന്നായ് കൊതീടേണം നല്ല വസ്ത്രം ധരിക്കേണം

പ്രകൃതിയെ സ്നേഹത്തോടെ സ്മരിച്ചിടേണം (ഓ.. തിത്തിത്താരാ)



തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നമ്മൾ സ്വയം ശ്രദ്ധിക്കേണം

മൂക്കും വായും പൊത്തിടാനായി മറന്നിടൊല്ലേ

വീടും നാടും ശുചിയാക്കി സൂക്ഷിക്കേണം നമ്മളെല്ലാം

മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണം (ഓ.. തിത്തിത്താരാ)



പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ചേർന്നാൽ

ആരോഗ്യത്തോടെ ജീവിക്കാം സുഹൃത്തുക്കളെ

കൊറോണ മഹാമാരിയെ തടുക്കേണം നമ്മളൊന്നായി

ഇല്ലെങ്കിൽ നമുക്കിനി ജീവിതമില്ല (ഓ.. തിത്തിത്താരാ)



പുറത്തു പോയി വന്നാലുടൻ സോപ്പിട്ട് കൈകഴുകി

അണുനാശിനി പുരട്ടി ശുദ്ധമാക്കണം

നമുക്കായി സ്നേഹത്തോടെ ജോലി ചെയ്യുന്നോരെയെല്ലാം

നന്ദിയോടെ സ്മരിച്ചിടാം എന്നുമെപ്പോഴും (ഓ.. തിത്തിത്താരാ)



ഭരണാധികാരികളും ആരോഗ്യവകുപ്പും ചൊല്ലും

നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിടാം

ഈ സമയം നമ്മളാരും കളയരുതേ

നന്മയോലും പ്രവർത്തികൾ ചെയ്തു മുന്നേറാം (ഓ.. തിത്തിത്താരാ)

ശ്രീദേവി
2 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത