ഗവ. ടി ടി ഐ മണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(43116 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടി ടി ഐ മണക്കാട്
വിലാസം
മണക്കാട്

ഗവ ടി ടി ഐ മണക്കാട് , മണക്കാട്
,
മണക്കാട് പി.ഒ.
,
695009
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽgovt.ttimanacaud@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43116 (സമേതം)
യുഡൈസ് കോഡ്32141100603
വിക്കിഡാറ്റQ64035571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ443
പെൺകുട്ടികൾ580
ആകെ വിദ്യാർത്ഥികൾ1023
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈജു.എസ് .എൽ
പി.ടി.എ. പ്രസിഡണ്ട്കാർത്തിക റാണി
എം.പി.ടി.എ. പ്രസിഡണ്ട്ഗായത്രി
അവസാനം തിരുത്തിയത്
17-04-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ടി ടി ഐ മണക്കാട്.കളിയും ചിരിയും കൗതുകവും നിറച്ച് അറിവിൻെറ വാതായനങ്ങളിലൂടെ കുട്ടികളെ കടത്തി വിടുന്ന നഗര ഹ്യദയത്തിലെ പ്രശസ്ത സ്ഥാപനമാണ് ഇത്.

ചരിത്രം

മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു. 1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.പാഠ്യേതര പ്രവർത്തനങ്ങൾ.കുടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മണക്കാട് സ്ഥിതിചെയ്യുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിഭാഗവും 80 ഓളം കുട്ടികൾ പഠിക്കുന്ന ഡി.എൽ.എഡ് വിഭാഗവും അടങ്ങിയ മാതൃകാ വിദ്യാലയമാണ് ഗവൺമെൻറ് ടി.ടി.ഐ മണക്കാട്. വിദ്യാലയവും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത് .കൂടുതൽ അറിയാൻ

മുൻ സാരഥികൾ

വികസിപ്പിക്കുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രശസ്തമായ മേഖല
1 ദീപ സി ആർ ഹോമിയോ ഡോക്ടർ
2 മാലിനി ഹോമിയോ ഡോക്ടർ
3 ഷീബ എച്ച ആർ വകുുപ്പ്
4 സ്വപ്ന ഐ എൽ ബി എസ്

തിരുവനന്തപുരം വിമാനത്താവളം

5 സബിത ചാറ്റേ‍ഡ് അക്കൗണ്ടൻറ്
6 ശ്രുതി അനിമേഷൻ മാനേജർ
7 ശ്രീജ പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ്
8 ഹരിപ്രഭാ ഫെഡറൽ ബാങ്ക് മാനേജർ
9 തഫ്സീറ ഹൈക്കോർട്ട് കേരള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോവളം പോകുന്ന വഴിയിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നിലോട്ടു നടക്കുമ്പോൾ മണക്കാട് ഹയർ സെക്കന്ററി സ്കൂളിനു സമീപം ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps: 8.47386,76.94685 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._ടി_ടി_ഐ_മണക്കാട്&oldid=2460247" എന്ന താളിൽനിന്ന് ശേഖരിച്ചത്