ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/വൈറസിന് പറ്റിയ അബദ്ധം
വൈറസിന് പറ്റിയ അബദ്ധം
ഒരു ദിവസം കൊറോണ റോഡിലൂടെ പമ്മിപ്പമ്മി നടക്കുകയായിരുന്നു. അപ്പോഴാണ് വൈറസ് ശ്രദ്ധിച്ചത് - റോഡിൻ്റെ വശങ്ങളിലുള്ള വീട്ടുകാർ വീടുകളുടെ എല്ലാ വാതിലുകളും ജനലുകളും അടച്ചിട്ടിരിക്കുന്നു. ജനലുകൾ അടയ്ക്കാത്തവർ മാസ്ക്ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുന്നു. കൊറോണ വായും പൊളിച്ച് നിന്നു. വായിൽ ഈച്ച കയറിപ്പോയത് പോലും കൊറോണ അറിഞ്ഞില്ല. പെട്ടെന്നാണ് കൊറോണക്ക് സ്ഥലകാലബോധം ഉണ്ടായത്. അതാ, രണ്ട് ഡോക്ടർമാർ സർവ്വ സുരക്ഷാ സംവിധാനങ്ങളും ധരിച്ച് സാനിറ്റൈസറും കൊണ്ട് തന്നെ നശിപ്പിക്കാൻ വരുന്നു. കൊറോണ കണ്ടമാനം ഓടി. ഡോക്ടർമാര് പിന്നാലെ ഓടി. പെട്ടെന്ന് ഒരു ഡോക്ടർ കൊറോണയുടെ ദേഹത്തേക്ക് സാനിറ്റൈസർ ഒഴിച്ചു. കൊറോണയുടെ ശരീരകവചം പൊട്ടി. ഒരു ചെറിയ ശബ്ദത്തോടെ കൊറോണ ചത്തു. അങ്ങനെ ആ തെരുവിലെ കൊറോണയെ ഡോക്ടർമാർ കൊന്നു. കൂട്ടുകാരേ, ഈ കഥയിൽ നിന്ന് ഒരു ഗുണപാഠം കൂടി പഠിക്കാം .നമ്മുടെ മനസ്സിലെ കൊറോണ ആണ് ചീത്ത ചിന്തകൾ .ആ ചിന്തകളെ നമ്മൾ കൊറോണയെ കൊന്നതുപോലെ അകറ്റണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ