ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ -- ചില നല്ല വശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ -- ചില നല്ല വശങ്ങൾ

ലോകമെങ്ങും പടർന്നു പിടിച്ച കോവിട് 19എന്ന മാരക വിപത്ത് കാരണം നമ്മുടെ വാർഷിക പരീക്ഷ ഇല്ലാതെ തന്നെ എല്ലാ സ്കൂളുകളും അടച്ചു.നമ്മുടെ രാജ്യം ലോക് ഡൗൺ ചെയ്തു.ആരും വീട് വിട്ടുപുറത്തിരങ്ങാതെ ആയി .കൊറോണ വൈറസ് പകരാതിരികൻ കൈകൾ നമ്മൾ ഹാൻഡ് വാഷ് ഉപയോഗിച്ചു പലതവണ കഴുകാൻ തുടങ്ങി.വീട്ടിൽ അമ്മയും അച്ഛനും അനുജത്തിയും ഉണ്ടായിരുന്നു.വീട്ടിൽ എല്ലാരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്നത് അപൂർവ്വമായിരുന്നു.രാവിലെഅച്ഛൻ ജോലിക്ക് പോകും.നമ്മളെ സ്കൂളിൽ വിട്ടിട്ട് അമ്മയും ജോലിക്ക് പോകും.വൈകിട്ട് വീട്ടിലെത്തിയാൽ പിന്നെ ട്യൂഷൻ അമ്മക്ക് അടുക്കള പണി. അച്ഛൻ രാത്രി വരും.എല്ലാർക്കും തിരക്ക് .ആർക്കും സംസാരിക്കാൻ പോലും സമയമില്ല.എന്നൽ കൊറോണ വന്നതിനെ തുടർന്നുള്ള ലോക് ഡൗൺ എല്ലാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ട് വന്നു.അടുക്കളയിൽ അച്ഛൻ അമ്മായെ സഹായിക്കാൻ തുടങ്ങി.ഞങ്ങൾ എല്ലാപേരും ഒത്തിരുന്ന് 3 നേരവും കഴിക്കാൻ തുടങ്ങി. കൂടാതെ നമ്മുടെ കൂടെ കുറച്ച് നേരം പോലും ഇരിക്കാൻ സമയം കിട്ടാത്ത അച്ഛനും അമ്മയ്ക്കും ഇപ്പോൾ നമ്മൾ ഇല്ലാതെ സമയം പോകില്ലന്നായി.അങ്ങനെ നമ്മുടെ വീടുകളിൽ ഇന്ന് സന്തോഷത്തിന്റെ നാളുകൾ കൊണ്ട് വരാൻ ലോക് ഡൗണിന് കഴിഞ്ഞു.അതിൽ സന്തോഷം ഉണ്ടെങ്കിലും കൊറോണ കാരണം ലോകം മുഴുവൻ ദുഖം അനുഭവിക്കുന്നത് ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇതിനെതിരെ ചെറുത്തു നിൽക്കാൻ നമ്മുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം. .Break the chain....

അനഘ അനിൽ
4 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം