ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ഞങ്ങളുടെ സ്വന്തം (വെയ്സ്ററ് ചേച്ചി)

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങളുടെ സ്വന്തം (വെയ്സ്ററ് ചേച്ചി)

ഞങ്ങളുടെ സ്വന്തം (വെയ്സ്ററ് ചേച്ചി) _______

"അമ്മേ ഇന്ന് വെയ്സ്ററ് ചേച്ചി വന്നില്ലേ...?"

ചില ദിവസങ്ങളിൽ സ്കൂൾ വിട്ട് വരുമ്പോൾ അമ്മ ഭദ്രമായി പാക്ക് ചെയ്ത് വച്ചിരിക്കുന്ന വേസ്റ്റിന്റെ കവർ വച്ചിടത്തു തന്നെ ഇരിക്കുന്നതു കണ്ട് ഞാൻ അമ്മയോട് ചോദിക്കും.

വളരെയധികം ടെൻഷനോട് കൂടി അമ്മ പറയും പൊന്നൂ "ഇന്ന് അവർ വന്നില്ല .." ഇനി ഇത് ഞാൻ എന്തു ചെയ്യും ദൈവമേ? അച്ഛൻ വരുമ്പോൾ കൊണ്ടു പോയി കളയാൻ പറഞ്ഞു നോക്കാം !! ഓഫീസ് കഴിഞ്ഞു വരുന്ന അച്ഛനായി അടുത്ത ടെൻഷൻ

അലസമായി സാരി ഉടുത്ത്, തലയിൽ പഴയ ഒരു തോർത്ത്‌ മുണ്ട് കെട്ടി, മുഖം നിറയെ വിയർപ്പുമായി, മുഖത്ത് ഒരു ചിരിയുമായി വരുന്ന വെയ്സ്റ്റ് ചേച്ചി മിക്ക ദിവസങ്ങളിലും സ്കൂളിലേക്ക് പോകാൻ ഇറകുന്ന ഞങ്ങൾക്ക് ഒരു സ്ഥിരം കാഴ്ച തന്നെ ആയിരുന്നു. എല്ലാവരെയും വളരെ ഭവ്യതയോടെ "ചേച്ചി" എന്നാണ് അവർ വിളിച്ചിരുന്നത്.

ബൈക്കിൽ കാർത്തു വിനെ (എൻ്റെ അനുജത്തിയെ) നഴ്സറിയിൽ വിട്ടശേഷം എൻ്റെ സ്കൂളിലേക്ക് പോകുന്ന വഴിക്ക് അച്ഛൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. വളരെ കുറഞ്ഞ കൂലി മാത്രമാണ് ഈ വെസ്ററ് നീക്കൽ ജോലിക്ക് അവർക്ക് കിട്ടുന്നത്. "വൃത്തിയാക്കുന്നവരെക്കാൾ കാണാൻ ഭംഗി വൃത്തികേടാക്കുന്നവരെയാണ്

ഈ കഴിഞ്ഞ വിഷുവിന് വെയ്സ്റ്റു ചേച്ചീ വരുമ്പോൾ കൊടുക്കാനായി വിഷു കൈനീട്ടവും, വിഷു സദ്യയും പായസവും കരുതി ഇരുന്നുവെങ്കിലും അവർ വന്നില്ല. പിറ്റേ ദിവസം അച്ഛൻ ഓഫീസിൽ പോകുന്നതിന് മുൻപ്‌ അവർക്കുള്ള വിഷു കൈനീട്ടം എന്നെയും കർത്തുവിനെയും ഏൽപ്പിക്കാൻ മറന്നില്ല. രാവിലെ മുതൽ ഗേയിറ്റിലേക്ക് നോക്കി ഞങ്ങൾ ഇരിപ്പായി.

"എന്താ അമ്മേ ആ വേസ്റ്റു ചേച്ചി വരാത്തത്?" അത് കേട്ട് അമ്മ നെറ്റി ചുളിച്ച് കൊണ്ട് പരുക്കൻ സ്വരത്തിൽ പറഞ്ഞു "അതു വെസ്ററ് ചേച്ചി അല്ല ആന്റി എന്നു വിളിക്കണം" (അമ്മക്കും ആ പേര് അറിയില്ലായിരിക്കും)

ഏകദേശം 11 മണി ആയപ്പോൾ പതിവ് ചിരിയുമായി വന്ന വേസ്റ്റ് ചേച്ചിക്ക് വിഷു കൈനീട്ടം കൊടുത്തിട്ട് ഞാൻ ചോദിച്ചു "ചേച്ചീടെ പേര് എന്ത്‌" മുഖത്തെ മാസ്‌ക്ക്‌ പതിയെ മാറ്റിക്കൊണ്ട് മക്കളെ "തുളസി"എന്നു പറഞ്ഞു.

ഭഗവാൻ ശ്രീകൃഷ്ണന് വളരെയേറെ പ്രിയമുള്ള തുളസി യുടെ പേര് ഈ വിഷു ദിനത്തിൽ കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ ഏറെ സന്തോഷമായി...ഇനി മുതൽ അവർ വേസ്റ്റ് ചേച്ചി അല്ല

"ഞങ്ങളുടെ സ്വന്തം തുളസി ചേച്ചി"

ഈ കോവിഡ് ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ സുരക്ഷിതമായി ഇരിക്കുമ്പോൾ പോലും അവർ അവരുടെ ജോലി കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നു.

വൈഗ വെട്ടത്ത്
4 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ