ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/ ശുചിത്വം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രാചീനകാലം നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പൂരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ വളരെ മുൻപന്തിയിൽ നിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണ്. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പ്രാധ്യാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ട് ആണ് ആ പ്രാധാന്യം കല്പിക്കാത്തത്. ആരും കാണാതെ മാലിന്യം നിരത്തുകളിൽ ഇടുകയും സ്വന്തം പറമ്പിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പിലേക്കെ എറിയുകയും മലിനജലം രഹസ്യ മായി ഓടയിലേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഇതു തുടർന്നാൽ 'മാലിന്യ കേരളം 'എന്ന പദവി യിലേക്ക് നാം സ്വയം എത്തുകയാണ് ചെയ്യുന്നത്. സാർസ്, നിപ, കോ വി ഡ് 19 എന്നി മാരക രോഗങ്ങൾ നമ്മുടെ ശുചിത്വ കുറവുമൂലമാണ് സമൂഹത്തിൽ ഭീഷണി യാക്കും വിധം പകരുന്നത് ആയതിനാൽ നാം ഓരോ രുത്തരും അവർ ജീവിക്കുന്ന പരിസരവും അന്തരീക്ഷവും ശുചിയായി സൂക്ഷിക്കണം. കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുകയും ഗൃഹ ശുചിത്വം പരിസര ശുചിത്വം സ്ഥാപന ശുചിത്വം തുടങ്ങിയവ എല്ലാം യഥാവിധി പാലിച്ച് മഹാമാരികളായ അസുഖങ്ങളെ പ്രതേകിച്ച് കോവിഡ് 19പോലുള്ള മഹാവിപത്തുകളെ നമ്മുടെ സമൂഹത്തിൽനിന്നും തുടച്ചു മാറ്റാം., "ശുചിത്വകേരളം "എന്ന മുദ്രവാക്യം ഏറ്റടുത്ത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നമ്മുക്ക് പരിപാലിക്കാം.

അദ്വൈത് കൃഷ്ണൻ. ആർ
2A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം