ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ രോഗങ്ങൾ വരാതിരിക്കാൻ
രോഗം വരാതിരിക്കാൻ
പണ്ട് മുതലേ നമ്മുടെ പൂർവ്വികർ ശുചിത്വം ഉള്ളവരായിരുന്നു. വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നഖം വെട്ടുക, ദിവസവും കുളിക്കുക, ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈ കഴുകുക. ഇതിലൂടെയൊക്കെ നമുക്ക് രോഗങ്ങൾ പിടിപെടുന്നത് തടയാനാകും. അതുപോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറിനടുത്തു നിന്നും കുളിക്കരുത്. പ്ലാസ്റ്റിക് കത്തിക്കരുത്, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ഇതിലൂടെ ഒരു പരിധി വരെ രോഗം തടയാനാകും. മനുഷ്യൻ ഉള്ളടത്തോളം കാലം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. വായുവിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്. ഫാക്ടറികളിൽ നിന്നും പുറത്ത് പോകുന്ന പുക, ടയർ കത്തിക്കുന്ന പുക, എന്നിവ ശ്വസിക്കുന്നതിലൂടെയും രോഗം ഉണ്ടാകുന്നു. അഴുക്ക് നിറഞ്ഞ വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുന്നത് മൂലവും രോഗം ഉണ്ടാകുന്നു ഇങ്ങനെ ചെയ്യാതിരുന്നാൽ ഒരു പരിധി വരെ രോഗം തടയാനാകും. പരിസരം ശുചിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളം തടയാനും രോഗം വരാതെ സൂക്ഷിക്കാനും സാധിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം