ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ആ വെള്ളത്തിലൂടെ കൊതുക് മുട്ടയിട്ട് പെരുകുന്നു. ഇത് നമുക്ക് രോഗങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു. വ്യക്തി ശുചിത്വം അത്യാവശ്യമാണ്. ആഹാരത്തിന് മുമ്പ് സോപ്പിട്ട് കൈ വൃത്തിയിായി കഴുകണം. ദിവസവും രണ്ടു നേരവും കുളിക്കണം. രോഗം പ്രതിരോധിക്കാൻ ഈ മുൻകരുതലുകൾ ആവശ്യമാണ്.

ശുചിത്വ പരിപാലനം നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ ശുചിത്വം അത്യാവശ്യമാണ്. പലതരത്തിലുള്ള രോഗങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. അതിലൂടെ രോഗങ്ങൾ പടർന്നു പിടിക്കാൻ കാര ണമാകുന്നു. വൃത്തിയുള്ള സ്ഥലത്തു വച്ചു വേണം നാം ആഹാരം പാകം ചെയ്യാൻ. ആഹാര സാധനങ്ങൾ നല്ല വണ്ണം വൃത്തിയായി അടച്ച് വയ്ക്കണം. മാലിന്യങ്ങളിൽ നിന്ന് വരുന്ന ഈച്ച ആഹാരത്തിൽ വന്നിരിക്കുകയും അത് നമുക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനാൽ നാം വ്യക്തി ശുചിത്വം പാലിക്കണം.

അഭിനവ് ഡി. എസ്.
1 ബീ ഗവ. എൽ. പി. എസ്., വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം