ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച മഹാമാരി -കൊവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ച മഹാമാരി -കൊവിഡ്-19

ലോകം മുഴുവൻ വ്യാപകമായി പടർന്ന covid-19എന്ന രോഗത്തിന്റെ പൂർണരൂപം "കൊറോണ വൈറസ് ഡിസീസ്" എന്നാണ്. 2019 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആദ്യം സ്ഥിതീകരിച്ചതു. വ്യക്തിശുചിത്വം പാലിക്കാത്തതിനാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു.. എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു. ലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെട്ടു. ലോകം മുഴുവൻ ഈ വൈറസ് കാർന്നു തിന്നുന്നു. ഇതിൽ നിന്ന് നമുക്ക് രക്ഷനേടാൻ ശുചിത്വം പാലിച്ചേ പറ്റൂ. ജലദോഷം, ചുമ, പനി, ശ്വാസതടസ്സം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗം പ്രതിരോധിക്കാൻ നാം പാലിക്കേണ്ടതു -തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകൾ സോപ് ഉപയോഗിച്ച് കഴുകുക, ആവശ്യ ഘട്ടങ്ങളിൽ മാസ്ക്ക് ഉപയോഗിക്കുക, ജലദോഷം, പനി എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക. ഇവ നമ്മൾ സ്വീകരിച്ചാൽ മാത്രമേ നമുക്ക് ഈ ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുവാൻ സാധിക്കൂ... Break the Chain
 

ആദിഷ്സജീവ്
2 ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം