ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/കൊവിഡ് 19 നെ ചെറുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്19 നെ ചെറുക്കാം

നമ്മുടെ ജീവിതത്തിൽ കൃത്യമായ ഒരു ജീവിതശൈലിയിലൂടെ മുന്നോട്ട്
പോകുന്നവർക്ക് നേടിയെടുക്കാൻ കഴിയുന്നതാണ് രോഗപ്രതിരോധശേഷി.
ഏതു രോഗങ്ങളും പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു സാധ്യമാകുന്നു
എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
                                          കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ഈ
സമയത്ത് എല്ലാ ആരോഗ്യകേന്ദ്രങ്ങളും പറയുന്നത് രോഗപ്രധിരോധശേഷി
ഉള്ളവർക്ക് ഇതിനെ തരണം ചെയ്യാൻ കഴിയുമെന്നാണ്.കൊറോണ വൈറസ്
എന്ന മഹാമാരിയെ തുരത്താനുള്ള ഓട്ടത്തിലാണ് രാജ്യം മുഴുവൻ.
 രോഗപ്രധിരോധശഷി വർധിപ്പിച്ചാൽ കൊവിഡ് 19 കാര്യമായ പ്രശ്നങ്ങളൊന്നും
സൃഷ്ടിക്കുന്നില്ല.
                                        മരുന്നുകൊണ്ടുമാത്രം നമ്മുടെ ശരീരത്തിൽ
രോഗപ്രതിരോധശേഷി നേടി എടുക്കാൻ കഴിയില്ല. അതിനുളള മാർഗങ്ങളാണ്
സുഖമായ ഉറക്കം, ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി
ഉപയോഗിക്കണം, ദിവസവും 3 ലിറ്റർ വെളളം കുടിക്കണം,ദിവസവും യോഗ
ചെയ്യണം,അമിതമായ ടെൻഷൻ കുറക്കണം. ഏറ്റവും പ്രധാനം വ്യക്തിശുചിത്വം
ആണ്. പുറത്തേയ്ക് പോകുന്ന സമയം മാസ്ക് ധരിക്കണം,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം
 മൂടുക, ഇടക്കിടെ കൈ കഴുകണം. പൊതുസ്ഥലം,ആശുപത്രി എന്നിവിടങ്ങളിൽ
പോകുമ്പോളെപ്പോഴും വൃത്തിയുളള വസ്ത്രം ധരിക്കണം. പുറത്ത് പോകുന്നതിന്
മുമ്പ് 20 സെക്കൻറ് സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകണം.
                                        ഇത്തരത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും
ഉണ്ടെങ്കിൽ കൊറോണ വൈറസിനെ ചെറുക്കാൻ പറ്റും. കൊറോണയ്ക്ക്
എതിരെയുളള പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും
മുഖ്യമന്ത്രിയ്ക്കും ഒപ്പം വ്യക്തിശുചിത്വം പാലിച്ച് കൊണ്ട് നമുക്കും കൈകോക്കാം


 

അരണ്യ
4 ജി.എൽ.പി.എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം