കൊറോണ എന്നൊരു കാലത്ത്
കരുതിയിരിക്കുക, നാമെല്ലാം
പുറത്തുപോകാതകത്തിരിക്കാം
സമയത്തിൻ വിലയറിഞ്ഞീടാം
അടുത്തുനിൽക്കാതകന്നു നിൽക്കാം
ബന്ധങ്ങൾ ദൃഢമാക്കീടാം.
ലോക്ഡൗൺ എല്ലാം തീർന്നെന്നാലും
ഒരുപിടിയകലം പാലിക്കേണം
അണുക്കളെത്തുരത്തുവാൻ
മാസ്കുുകൾ ധരിച്ചിടേണം
ശുചിയാക്കേണം കൈകൾ നന്നായ്
വ്യക്തിശുചിത്വം പാലിക്കേണം
കൃഷികൾ ചെയ്യാം അധ്വാനിക്കാം
പ്രകൃതിയെകൂടെക്കൂട്ടീടാം
ഒരുമയോടൊന്നിച്ചൊന്നായ് നീങ്ങീടാം
ജീവിത വിജയം നേടീടാം