ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/അധ്വാനത്തിൻെറ വില

Schoolwiki സംരംഭത്തിൽ നിന്ന്
അധ്വാനത്തിൻെറ വില

ഒരിടത്ത് രാമപുരം എന്നൊരു ഗ്രാമമുണ്ടായിരുന്നു. അവിടെയുളളവർക്ക് സ്വന്തമായി അധ്വാനിക്കുന്നത് ഇഷ്ടമില്ലായിരുന്നു. മറിച്ച് മറ്റുള്ളവർ ജോലി ചെയ്ത് കൊണ്ടുവരുന്നതാണിഷ്ടം. അവർക്ക് ഭക്ഷണം ലഭിക്കുന്നത് വേറെ സ്ഥലങ്ങളിൽ നിന്നാണ്. അങ്ങനെ അവർ സന്തോഷത്തോടെ കഴിയുകയായിരുന്നു. അവർക്ക് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഭക്ഷണക്ഷാമം അനുഭവപ്പെട്ടു. അങ്ങനെ അവർ ഗ്രാമത്തലവനോട് ഈ കാര്യം പറഞ്ഞു ഗ്രാമത്തലവൻ ചെവിക്കൊണ്ടില്ല. അങ്ങനെ വിശപ്പ് കാരണം മരണം സംഭവിക്കാൻ തുടങ്ങി. അവരിലൊരാൾ നമുക്ക് ജോലിചെയ്ത് (കൃഷി ചെയ്ത്) വിശപ്പിനെ മാറ്റാം. കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നത് കണ്ട് സങ്കടം സഹിക്കാനാവാതെ എല്ലാവരും കൃഷി ചെയ്യാൻ സമ്മതിച്ച് ഗ്രാമത്തലവനോട് വിത്തുകൾ ചോദിച്ചു. ഗ്രമത്തലവൻ പച്ചക്കറി വിത്തുകളും നെൽവിത്തുകളും നൽകി. എല്ലാവരും അത് നട്ടുവളർത്തി കൃഷിചെയ്യാൻ തുടങ്ങി. അതിൽ നിന്ന് അവർ ഭക്ഷിക്കുകയും ബാക്കിയുള്ളത് വിറ്റ് കിട്ടിയ കാശ് പാവങ്ങൾക്ക് കൊടുക്കുകയും ചെയ്തു. അങ്ങനെ സ്വന്തമായി അധ്വാനിച്ച് സന്തോഷത്തോടെ കഴിഞ്ഞു. സ്വന്തമായി അധ്വാനിച്ചാൽ നമുക്ക് എന്തും നേടാൻ കഴിയും എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

നേഹ ബി.എസ്.
4 ഗവ.എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ