ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യം ഉള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും , ശരീരവും, വീടും, പരിസരവും ശുചിയായി സൂക്ഷിക്കണം.

ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും, നടക്കുന്ന വഴിയിലും എല്ലാം മാലിന്യമാണ്. നാം അറിഞ്ഞോ, അറിയാതെയോ അവയൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അതു മൂലം പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ‍‍‍ഹോമിച്ച് തീ൪ക്കേണ്ട അവസ്‍ഥയാണ് ആധുനികജനതയ്ക്കുള്ളത്.

ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. കുട്ടികളായ നമുക്ക് ശുചിത്വശീലങ്ങൾ പിന്തുട൪ന്നുകൊണ്ട് ആരോഗ്യമുള്ള ഒരു ജനതയെ വാ൪ത്തെടുക്കാൻ പരിശ്രമിക്കാം.

ഫാത്തിമ സുഹാന. പി.എൽ.
3 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം