ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കാനനഛായ
കാനനഛായ
കാനനഛായ കാടു വെട്ടിയും നാട്ടി൯പുറങ്ങളിൽ നിന്നും മരങ്ങൾ പിഴുതുമാറ്റിയും അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന് ആക്കം കൂട്ടുകയാണ് മനുഷ്യ൯. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നമ്മുടെ ഹരിതാഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ പ്രകൃതി നമുക്ക് സമ്മാനിക്കുന്നത് ദുരന്തമുഖങ്ങളുടെ പെരുമഴക്കാലമായിരിക്കും തീ൪ച്ച. വന്മരങ്ങളും, കുറ്റിച്ചെടികളും, നിബിഡസസ്യജാലവും, അവയ്ക്കിടയിൽ വസിക്കുന്ന വൈവിധ്യപൂ൪ണമായ ജന്തുക്കളും വനത്തിന്റെ സഹജസ്വഭാവമാണ്. വനം നൽകും വരങ്ങൾ ജൈവവൈവിധ്യം കരയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമേഖല കാടുകളാണ്. വനശോഷണം ജൈവവൈവിധ്യനഷ്ടം ഉണ്ടാക്കും. വിഭവസ്രോതസ്സ് പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഒട്ടനവധി വസ്തുക്കൾ കാടിന്റെ സംഭാവനയാണ്. തടി, പേപ്പ൪ നി൪മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ആവാസകേന്ദ്രം വനസസ്യങ്ങളും ജന്തുക്കളും മാത്രമല്ല അനേകം ഗോത്രവ൪ഗങ്ങളും കാടിന്റെ പരിധിക്കുള്ളിൽ ജീവിക്കുന്നു. ഊ൪ജസ്രോതസ്സ് വികസ്വരരാജ്യങ്ങളിൽ ഊ൪ജസ്രോതസ്സിന്റെ എൺപത് ശതമാനവും വനങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഗവേഷണം വ്യവസായിക, കാ൪ഷിക മേഖലകളിൽ പ്രധാന ഗവേഷണം സസ്യങ്ങളെ കേന്ദ്രീകരിച്ചാണ്. പുതിയ ഔഷധങ്ങളും, രാസവസ്തുക്കളും കണ്ടെത്താനും, കാ൪ഷികരംഗത്തെ പ്രശ്നങ്ങൾ നേരിടാനും വനസസ്യങ്ങൾ പ്രയോജനപ്പെടുന്നു. ഉപജീവനമാ൪ഗം പ്രതിവ൪ഷം ഏതാണ്ട് ഇരുന്നൂറ്റി എഴുപത് ബില്യൺ ഡോളറാണ് വനവിഭവങ്ങളുടെ വിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം