ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം -ലേഖനം 2

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ശരീരത്തെ രോഗാണുക്കളിൽ നിന്ന് രക്ഷിച്ചു ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതാണ് രോഗപ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് ആദ്യം വേണ്ടത് വ്യക്തിശുചിത്വം ആണ്. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക അതോടൊപ്പം പരിസരശുചിത്വവും പാലിക്കുക. ഇതെല്ലാം രോഗ പ്രതിരോധ മാർഗങ്ങൾ ആണ്. വ്യായാമവും പ്രധാനമാണ്. രാവിലെ അല്ലെങ്കിൽ വൈകുന്നേരം വ്യായാമം ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കും. നല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക തുടങ്ങി ഒരു ടൈംടേബി ളിലൂടെ നമ്മുടെ ശരീരം ശ്രദ്ധിച്ചാൽ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിക്കും.


സ്വാതി കൃഷ്ണ. എസ്
4A ഗവ. എൽ. പി. എസ്. അവന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം