ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്



പരിസ്ഥിതിസംരക്ഷണം

പരിസ്ഥിതി എന്നാൽ വൃക്ഷങ്ങൾ കൊണ്ട് രൂപപ്പെട്ട കാടുകളും കാവുകളും പുഴകളും തടാകങ്ങളും നദികളും കായലുകളും കടലുകളും സമുദ്രങ്ങളും എല്ലാം ചേർന്നതാണ്. നമുക്ക് ശുദ്ധ വായു ലഭിക്കാൻ മരങ്ങൾ സഹായിക്കുന്നു. ശുദ്ധജലം കിട്ടുന്നത് ഉറവകൾ ഉള്ളതുകൊണ്ടാണ്. എന്നാൽ സ്വന്തം താല്പര്യത്തിനു വേണ്ടി മനുഷ്യർ പ്രകൃതിയെ വലിയ തരത്തിൽ ചൂഷണം ചെയ്യുന്നു. അതിലൊന്ന് മരം വെട്ടി നശിപ്പിക്കലാണ്. ഓരോ മരവും മുറിച്ചുമാറ്റുമ്പോൾ കൃഷിഭൂമി നശിക്കുന്നു. അവിടം മരുഭൂമിയായി മാറുന്നു, മഴ ഇല്ലാതാകുന്നു. പക്ഷിമൃഗാദികളുടെ വാസസ്ഥലം നഷ്ടപ്പെടുന്നു. കാർമേഘം ഇല്ലാത്തതിനാൽ മയിലുകളുടെ നൃത്തം നിലയ്ക്കുന്നു. കാലാവസ്ഥാവ്യതിയാനവും ജലദൗർലഭ്യവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നു. മരങ്ങൾ ഭൂമിയുടെ ശ്വാസകോശങ്ങൾ ആണ്. അതുകൊണ്ട് മരങ്ങൾ നട്ടുപിടിപ്പിച്ചു പ്രകൃതിയെ പച്ച അണിയിക്കുക. എല്ലാ വർഷവും ജൂൺ 5 നമ്മൾ ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ഒരു ശീലമാക്കി മാറ്റാൻ നാം തയ്യാറാകണം.

സ്വാതികൃഷ്ണ എസ്
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം