ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെകടമ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെകടമ

കോവിഡ് 19 എന്ന മഹാവ്യാധി അടക്കിവാഴുന്ന ഈ ലോകത്തിൽ ഇന്ന് ശുചിത്വം എന്ന വാക്കിന് വളരയേറെ പ്രാധാന്യം ഉണ്ട്. കുട്ടിക്കാലം മുതൽ തന്നെ ശുചിത്വ ശീലങ്ങൾ പാലിക്കാൻ നാം പഠിക്കണം. രാവിലെ എഴുന്നേൽക്കണ്, രണ്ട് നേരവും വ്യത്തിയായി പല്ല് തേയ്ക്കണം കുളിക്കണം, കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിക്കണം, ആഴ്ചയിലൊരിക്കൽ നഖം വെട്ടണം, വൃത്തിയുള്ള പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഈ ശുചിത്വ ശീലങ്ങൾ പൂർണ്ണ ആരോ ഗ്യവാന്മാരായിരിക്കാൻ നമ്മെ സഹായിക്കും. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചീകരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക, ജലാശയങ്ങൾ മലിനമാക്കാതിരിക്കുക .ചുരുക്കത്തിൽ ശുചിത്വം എല്ലാവരുടേയും ഉത്തരവാദിത്വമാണ്. അങ്ങനെയായാൽ ലോകത്തെ അടക്കി വാഴുന്ന മാറാരോഗങ്ങളിൽ നിന്നും നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാൻ കഴിയും.

ലോകാ സമസ്ഥ സുഖിനോ ഭവന്നു

ശിവാനി .എസ്.നാഥ്
1 C ഗവ:എൽ.പി.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം