പ്രിയപ്പെട്ട കുട്ടുകാരെ കൊറോണയെ
തുരത്തിടാൻ പറഞ്ഞതു പോലെ നമ്മൾ വീട്ടിലിരുന്നു...
ശുചിത്വവും പാലിച്ചു നാം അകലവും പാലിച്ചു നാം
സർക്കാർ നിർദേശങ്ങൾ എല്ലാം അനുസരിച്ചു...
ടീച്ചർമാർ പറഞ്ഞപോലെ
പാട്ട് കഥ വരയുമായി ഇരുപത്തിഎട്ട് ദിനം കടന്നു പോയി...
ഭവനത്തിൽ ഇരുന്നിട്ടും സ്കൂളുകളടച്ചിട്ടും
നാം പഠനപ്രവർത്തനങ്ങൾ കൈവിട്ടില്ലല്ലോ...
പ്രകൃതിയോടിണങ്ങി നാം പല പല കൃഷി ചെയ്തു
അവധി സമയമെല്ലാം ചിലവഴിച്ചു
ചീര വിത്തു പാകി നമ്മൾ പയറിനു പന്തലിട്ടു
തക്കാളിക്കും പാവലിനും വെള്ളമൊഴിച്ചു...
പൂക്കളിലെ തേൻ നുകരാൻ വന്ന ചില പൂമ്പാറ്റ
തൻ ഫോട്ടോകൾ എടുത്തു നമ്മൾ ഗ്രൂപ്പിലിട്ടല്ലോ...
അമ്മമാർക്ക് സഹായമായി
കൊച്ചു കൊച്ചു ജോലി ചെയ്തു
വീട്ടുജോലികളിലും നാം ഏർപ്പെട്ടുവല്ലോ...
ഈസ്റ്ററും വിഷുവുമെല്ലാം കടന്നു പോയ് എന്നാലും നാം
വീട്ടിൽത്തന്നയിരിക്കുവാൻ ശ്രദ്ധിച്ചുവല്ലോ...
നാലാം ക്ലാസ്സുകാരായ നാം യാത്രപോലും
പറയാതെ സ്കൂളിൽ നിന്നും പിരിഞ്ഞതിൻ വിഷമം കണ്ട്...
പ്രിയപ്പെട്ട ഹെഡ് മാസ്റ്റർ സർ ഫോണിലൂടേ നമുക്കായി
വീണ്ടുമൊത്തുകൂടാമെന്ന വാഗ്ദാനം നൽകി...
ആ ദിനവും സ്വപ്നം കണ്ട്കൂട്ടുകാരെ ഓർത്ത് കൊണ്ട്
ഉല്ലാസഭരിതനായിഞാൻ കാത്തിരിക്കുന്നു...