ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ഉണ്ണിയുടെ സ്വപ്നം
ഉണ്ണിയുടെ സ്വപ്നം
ഉണ്ണീ... മോനേ നീ ഉറങ്ങുന്നില്ലേ സമയം എട്ടരയായി രാവിലെ സ്കൂളിൽ പോകാനുളള തല്ലേ? അമ്മേ ഞാൻ നാളെ സ്കൂളിൽ പോകുന്നില്ല. നാളെ പരിസ്ഥിതി ദിനമല്ലേ നാളെ ഒന്നും പഠിപ്പിക്കില്ല. മര നടലും മറ്റ് പ്രവർത്തനങ്ങളും മാത്രമേയുള്ളൂ. അവൻ ഉറങ്ങാനായി മുറിയിലേക്ക് പോയി. കട്ടിലിൽ കിടന്ന് പുതപ്പ് തലയിലേക്ക് വലിച്ച് മൂടി... പതുക്കെ അവൻ ഉറങ്ങാൻ തുടങ്ങി... ഉണ്ണീ ..... ഉണ്ണി.... നീ ഇത്ര പെട്ടന്ന് ഉറങ്ങിയോ ? അവൻ പതിയെ കണ്ണ് തുറന്നു. അതിശയത്തോടെ ചോദിച്ചു മുത്തച്ഛൻ ഏതാ? ഞാൻ അടുത്ത വീട്ടിലുള്ള താ. വാ ഉണ്ണീ നമുക്ക് കുറച്ച് നടന്നിട്ട് വരാം. രണ്ടു പേരും കൂടി റോഡിനരുകിൽ കൂടി നടക്കാൻ തുടങ്ങി...... നോക്ക് മോനേ ഈ വാഹനങ്ങളിൽ നിന്നും എന്ത് മാത്രം പുകയാണ് പുറത്തേക്ക് വരുന്നത്. ഈ പുക വിഷവാതകമായ കാർബൺ മോണോക് സൈഡാണ് ഇത് അന്തരീക്ഷത്തെ മുഴുവൻ മലിനപ്പെടുത്തും.ഈ പുക ശ്വസിച്ചാൽ നമുക്ക് അസുഖങ്ങൾ ഉണ്ടാകും.. നമ്മുടെ അന്തരീക്ഷത്തിൽ ഓസോൺ പാളിയെ ഇത് നശിപ്പിക്കും.. ദാ ആ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലം മുഴുവൻ മരങ്ങളായിരുന്നു.അത് മുഴുവൻ വെട്ടി നശിപ്പിച്ചാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്.മരങ്ങൾ ഇല്ലെങ്കിൽ നമ്മുടെ പ്രകൃതി തന്നെ ഇല്ലാതാകും.മണ്ണൊലിപ്പ് ഉണ്ടാകും. മഴ കിട്ടാതെ നമ്മൾ കൊടും വരൾച്ചയിലേക്ക് പോകും.അവിടെ കണ്ടില്ലേ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് ഇതു പരിസര മലിനീകരണത്തിനു കാരണമാകുന്നു .ഇതിൽ നിന്നെല്ലാം പ്രകൃതിയെ രക്ഷിക്കാൻ വേണ്ടി കുട്ടികളിൽ അറിവുണ്ടാക്കാനാണ് നമ്മൾ പരിസ്ഥിതി ദിനം ആചരിക്കുന്നത്. മോന് മനസ്സിലായോ? എനിക്ക് മനസ്സിലായി അപ്പുപ്പാ. നമുക്ക് ഇനി തിരികെ പോകാം. ഇത്രയും നടന്നതല്ലേ നമുക്ക് ഓട്ടോയിൽ പോകാം. ഓട്ടോയിൽ കയറിയ ശേഷം അവൻ അപ്പുപ്പന്റെ മടിയിൽ തല വച്ച് കിടന്ന് പതിയെ മയങ്ങി.................. മോനേ എഴുന്നേൽക്ക് സമയം ഒരു പാടായി. അമ്മയുടെ ശബ്ദം കേട്ട് അവൻ ഞെട്ടി ഉണർന്നു.... " അമ്മേ അപ്പുപ്പൻ എവിടെ? അപ്പുപ്പനോ ? നീ സ്വപനം കണ്ടതായിരിക്കും. നീ പെട്ടന്ന് റെഡിയാക് നിന്നെ അമ്മുമ്മയുടെ അടുത്താക്കിയിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ .അമ്മേ ഞാൻ ഇന്ന് സ്കൂളിൽ പോകുന്നു. നീ പോകന്നില്ലെന്നല്ലേ പറഞ്ഞത് ? പരിസ്ഥിതി സംരക്ഷിക്കേണ്ടത് എന്നെ പോലുള്ള കുട്ടികളല്ലേ ?അതുകൊണ്ട് ഇന്ന് കൃത്യമായും നമ്മൾ പോകണം...ഇതെല്ലാം കേട്ടുകൊണ്ട് അവന്റെ അടുത്ത് അതിശയത്തോടെ അമ്മ നിന്നു.....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ