ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/Covid. 19 ഉം നമ്മുടെ പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
Covid. 19 ഉം നമ്മുടെ പരിസ്ഥിതിയും

കൊറോണ എന്ന മഹാമാരി വന്നത്‌ കാരണം നമ്മുടെ പരിസ്ഥിതിയിൽ ഒരുപട് മാറ്റങ്ങൾ സംഭവിച്ചു. നമ്മുടെ രാജ്യത്തുള്ള പ്രവർത്തനങ്ങൾ എല്ലാം നിർത്തി വച്ചതോടെ പ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. റോഡുകളിൽ വാഹനങ്ങൾ ഓടുന്നില്ല ട്രെയിനുകളും വിമാനസർവീസും ഇല്ല അതിനാൽ പരിസ്ഥിതിയിൽ വായു മലിനീകരണം കുറഞ്ഞു. ഫാക്ടറികൾ പ്രവർത്തിക്കാതായതോടെ അന്തരീക്ഷത്തിലെ വിഷ പുകയുടെ അളവും കുറഞ്ഞു.

ഉഗ്ര സ്പോടനങ്ങൾ വഴിയുള്ള പാറപൊട്ടിക്കലും വൻ ശബ്ദത്തോട് കൂടിയുള്ള മണ്ണ് മാന്തലുകളും കാടുവെട്ടി തെളിക്കലും മണൽ വാരലുകളും വയൽ നികത്തലുമെല്ലാം ഇല്ലാതായതോടെ നമ്മുടെ പ്രകൃതി വീണ്ടും ശാന്തമായിരിക്കുകയാണ്. ഇതിനെല്ലാം കാരണം ലോകത്തെ അപ്പാടെ ഭയത്തിലാക്കിയ ഈ ഒരു മഹാമാരി തന്നെയാണ്. മനുഷ്യരുടെ അനധികൃതമായിട്ടുള്ള പ്രവർത്തങ്ങളൊന്നും ഇല്ലാതായതോടെ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾ പേടിയില്ലാതെ പുറത്തിറങ്ങുവാൻ തുടങ്ങി. എങ്ങും പക്ഷികളുടെ കളകളാരവമുണ്ട്. മനുഷ്യൻ വീണ്ടും കൃഷിയിലേക്കു തിരിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒരു കൃഷിയില്ലാത്ത ഒരു വീടുപോലും കാണാൻ കഴിയില്ല. ഭൂമിയിൽ വലിയവനെന്നും ചെറിയവനെന്നും ഒരു തരംതിരുവുമില്ലാതെ മനുഷ്യരെയെല്ലാം നിയന്ത്രിച്ചു നിർത്താൻ covid. 19 എന്ന ഈ വൈറസിന് മാത്രമാണ് കഴിഞ്ഞത്.

സാമൂഹിക അകലം പാലിക്കുന്നതിനാലും എപ്പോഴും കൈകൾ കഴുകുന്നത് കൊണ്ടും മാസ്ക് ധരിക്കുന്നതിനാലും പൊതുവെ ഇപ്പോൾ മറ്റ് അസുഖങ്ങൾ കുറവുണ്ട്. മനുഷ്യരുടെ അതിരുവിട്ട ആഘോഷങ്ങളെയും ആര്ഭാടങ്ങളെയും നിയന്ത്രിക്കാൻ ഈ കൊറോണ കാലത്തിനു മാത്രമാണ് കഴിഞ്ഞത്. എന്നാലും ഇത് ഒരു മഹാമാരി തന്നെയാണ്. സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പാലിച്ചും ഈ വൈറസിനെ തോല്പിക്കാൻ കഴിയാതെ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവർക്കും ആദരാഞ്ജലി അർപ്പിച്ചും ഈ മഹാമാരിയെ എന്നന്നേക്കുമായി ലോകത്തുനിന്ന് മായ്ക്കണമേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം..

അഹല്യ രതീഷ്
3 B ജി എൽ പി എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം