ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒന്നേ, രണ്ടേ !

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നേ, രണ്ടേ

ഒന്നൊരു കുന്നിക്കുരുവാണേ
രണ്ടൊരു വണ്ടിൻ വീടാണേ
മൂന്നൊരു കുന്നിൻ പേരാണെ
നാലോ നല്ലൊരു നാരങ്ങ !
അഞ്ചൊരു ഇഞ്ചിച്ചെടിയാണേ
ആറൊരു പായും കാറാണേ
ഏഴൊരു വാഴപ്പഴമാണേ
എട്ടോ മുട്ടനൊരാനച്ചൻ
ഒമ്പതു കൊമ്പൻമാരാണേ
പത്തോ മൂത്തൊരു മത്തങ്ങ
ഒന്നേ രണ്ടേ മൂന്നേ നാലേ
എണ്ണം തെറ്റാതെണ്ണാമോ?

അക്ഷയ് ദർശൻ.
2 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത