ഒന്നൊരു കുന്നിക്കുരുവാണേ രണ്ടൊരു വണ്ടിൻ വീടാണേ മൂന്നൊരു കുന്നിൻ പേരാണെ നാലോ നല്ലൊരു നാരങ്ങ ! അഞ്ചൊരു ഇഞ്ചിച്ചെടിയാണേ ആറൊരു പായും കാറാണേ ഏഴൊരു വാഴപ്പഴമാണേ എട്ടോ മുട്ടനൊരാനച്ചൻ ഒമ്പതു കൊമ്പൻമാരാണേ പത്തോ മൂത്തൊരു മത്തങ്ങ ഒന്നേ രണ്ടേ മൂന്നേ നാലേ എണ്ണം തെറ്റാതെണ്ണാമോ?
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത