ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി വിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി വിശേഷം

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്. വായുമലിനീകരണം, ജലമലിനീകരണം അങ്ങനെ മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന ഒരുപാട് വിഷയങ്ങൾ നമ്മുടെ മുൻപിലുണ്ട്. ലഭിക്കുന്ന ഭക്ഷണത്തിലെ വിഷാംശം, കുടിക്കുന്ന വെള്ളം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, പരിസര മലിനീകരണത്തിൽ നിന്നുമുണ്ടാകുന്ന രോഗങ്ങൾ വേറെയും.നമുക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ വൃത്തിയാക്കി അവിടെ നാം തന്നെ കൃഷി ചെയ്യുമ്പോൾ, അങ്ങനെ ഓരോരുത്തരും ചെയ്യുമ്പോൾ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഉണ്ടാവുകയും അതിലൂടെ നമ്മുടെ രോഗപ്രതിരോധം കൂടുകയും ചെയ്യുന്നു. നല്ല ഭക്ഷണം, ശുദ്ധമായ വായു, ശരിയായ വ്യായാമം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതരീതി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

സൈനുൽ അബുദീൻ. എസ്.
5 എ [[{{{സ്കൂൾ കോഡ്}}}|ഗവ. എൽ. പി. എസ്സ്.പറക്കുളം,]]
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം