ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ കരുതൽ

പണ്ട് ഒരു ഗ്രാമത്തിൽ ഒരു കർഷകൻ ഉണ്ടായിരുന്നു.അയൾ കൃഷിയെ വളരെയധികം സ്നേഹിച്ചിരുന്നു. അയാൾക്ക് സുകന്യ എന്ന് പേരായ മകളും ഉണ്ടായിരുന്നു. അമ്മയില്ലാത്ത മകളെ കർഷകൻ ജീവനപ്പോലെയാണ് വളർത്തിയത് പാടത്തും പറമ്പിലും അവളും അച്ഛനെ കൃഷിയിൽ സഹായിച്ചിരുന്നു. അങ്ങനെ സന്തോഷത്തോടെയുള്ള ഒരു ജീവിതമായിരുന്നു അവളുടേത്. പതുക്കെ പതുക്കെ കൃഷിക്കാരന്റെ ആരോഗ്യരം ക്ഷയിച്ചു തുടങ്ങി. പല ദിവസങ്ങളിലു ക്ഷീണിതനായി വരുന്ന അച്ഛനെ കാണുമ്പോൾ അവൾക്ക് സങ്കടമായിരുന്നു. അപ്പോഴേക്കും അവൾ വളർന്ന് കൊച്ച് സുന്ദരി ആയിരുന്നു. ഒരുനാൾ കർഷകന് പാടത്ത് പോകാൻ കഴിയാതെയായി. മകൾ മാത്രമായി പാടത്തേക്ക് ഇറങ്ങുന്നത് നിറകണ്ണുകളോടെ കർഷകൻ നോക്കിയിരുന്നു. തന്റെ മകളെ വിവാഹം കഴിച്ച് അയക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് കർഷകൻ സങ്കടപ്പെട്ടു. വൈകുന്നേരമായപ്പോൾ മകൾ പാടത്ത് നിന്നും വീട്ടിലെത്തി. വാതിലെല്ലാം തുറന്ന് കിടക്കുന്നു. അവൾ ഓടി അകത്തു ചെന്നു പൂജാമുറിയുടെ മുന്നിൽ മരിച്ചു കിടക്കുന്ന അച്ഛനെയാണ് അവൾ കണ്ടത്. ദിവസങ്ങൾക്ക് ശേഷം വീണ്ടും അവൾ പാടത്തേയ്ക്ക് ഇറങ്ങി. പാടത്തിന്റെ ഒരറ്റം ഉഴുതു കൊണ്ടിരുന്നപ്പോൾ ഒരുമൺകുടം ഇളകി വന്നു. കൃഷിയെ സ്നേഹിച്ച അവൾക്ക് പ്രകൃതി കരുതി വെച്ചിരുന്ന ധനമായിരുന്നു അത്. അവൾ ആ ധനം ഉപയോഗിച്ച് പാടത്തെല്ലൊം കൃഷി ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്തു.സുഖമായി ജീവിച്ചു.

രേവതി എസ് കെ
4 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ