ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/നദികളും മനുഷ്യജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
നദിയും മനുഷ്യജീവിതവും

ജലത്തിലാണ് ജീവൻ്റെ ഉല്പത്തി. മനുഷ്യ ചരിത്രത്തിൽ തീ പോലെ തന്നെ പ്രധാന പങ്കു വഹിക്കുന്നു ജലവും. നദീതീരങ്ങളിൽ കൂട്ടമായി ജീവിച്ചു തുടങ്ങിയതോടെയാണ് മനുഷ്യൻ സാമൂഹ്യ ജീവിയായത്. കൃഷിക്ക് നിലമൊരുക്കിയതോടൊപ്പം നദികൾ മനുഷ്യനെ പലതും പഠിപ്പിച്ചു.
ജീവിതത്തോട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് നദി തന്നെ. എവിടെ നിന്നോ ഉത്ഭവിക്കുന്നു. പല കൈവഴികളായി പിരിയുന്നു. ചിലയിടത്ത് ഒത്തുചേരുന്നു. വീണ്ടും അകലുന്നു. അടുക്കുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് നിറയുന്നു, കവിയുന്നു, വരളുന്നു, വറ്റുന്നു. ഒടുവിൽ അനന്തവും അഗാധവുമായ സാഗരത്തിൽ ചെന്ന് ചേരുന്നു. ജീവിതവുമായി എന്തൊരു സാദൃശ്യം. താളവും തത്വവും അടങ്ങിയ പുഴകൾ ലോകമെങ്ങുമുള്ള കവികളെ പ്രചോദിപ്പിച്ചത് വെറുതെയല്ല.

അശ്വനി എ ആർ
4 C ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം