ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കുടുംബമില്ലാത്ത വരും തലമുറ

Schoolwiki സംരംഭത്തിൽ നിന്ന്
കുടുംബമില്ലാത്ത വരും തലമുറ

താരതമ്യേന നീണ്ട ബാല്യകാലമാണ് മനുഷ്യന്. കുടുംബത്തിൻ്റെ പരിരക്ഷ ആവശ്യമായ കാലം. ബാല്യകാലം കഴിഞ്ഞാലും മനുഷ്യന് കുടുംബത്തിൻ്റെ പിന്തുണ വേണം. ചുരുക്കം പറഞ്ഞാൽ കുടുംബം എന്ന കോട്ട നൽകുന്ന സുരക്ഷിതത്വത്തോടെയാണ് മനുഷ്യൻ്റെ ജീവിതം. എന്നാൽ കുഞ്ഞുങ്ങൾ വിരിയുന്നത്പ രീക്ഷണശാലയിലാകുമ്പോഴോ ? ക്ലോണിങ്ങിലൂടെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ പുരുഷൻമാർ ആവശ്യമില്ല. എന്നാൽ ഇന്നത്തെ ക്ലോണിങ്ങ് വിദ്യ അനുസരിച്ച് സ്ത്രീകൾ വേണം. ഗർഭാശയത്തിലാണല്ലോ ക്ലോൺ വഴി ഉണ്ടാകുന്ന ഭ്രൂണം വളരുന്നത്. പക്ഷേ ശാസ്ത്രം വീണ്ടും പുരോഗമിക്കുമ്പോൾ ഗർഭാശയത്തിൻ്റെ സ്ഥാനം സ്ഥടിക പാത്രം ഏറ്റെടുക്കും. അങ്ങനെ അമ്മയും വേണ്ടെന്നാകും. അച്ഛനും അമ്മയും ബന്ധുക്കളുമില്ലാത്ത കുഞ്ഞുങ്ങൾ പരീക്ഷണശാലയിൽ നിന്നും പുറത്തിറങ്ങും. പിന്നെ ശാസ്ത്ര കഥകളിൽ പോലും കാണാത്ത കാര്യങ്ങളാകും അരങ്ങേറുക.

അശ്വനി
4 C ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം