കളകളമൊഴുകി പാൽമുത്തൂകൾ
ചിതറി തെറിപ്പിച്ചുല്ലസിച്ച നദിയാണു ഞാൻ
കളകൂജനങ്ങൾ നിറഞ്
വൃക്ഷങ്ങളും മലരുകളും നിറഞ്ഞൊരു തീരമുണ്ടായിരുന്നുവെനിക്ക്
ദാഹജലമായും ജീവജലമായും കണ്ണാടി
പോൽ ഒഴുകിയിരുന്നു ഞാൻ
എന്നാൽ ഇന്നു ഞാൻ ഞാനല്ല,
തെളിമയാർന്ന ഹൃദയ മില്ലെനിക്ക്,മുഖമില്ലെനിക്ക്
ഞാനാകെ ഇല്ലാതായപോൽ
പ്ലാസ്റ്റികും അഴുക്കും അടിഞ്ഞ്
എന്റെ ഞരമ്പുകളിൽ നിറയുന്നു
കറുത്ത രക്തം
എന്റെ മനോഹാരിതയും തെളിമയും
പറവകൾ തൻ സംഗീതവും
പൂക്കളും പച്ചപ്പും
ഇന്നെനിക്കന്യം
മരിച്ചു കൊണ്ടിരിക്കുന്നു ഞാൻ
കാത്തിടുന്നു, ഒരു തുള്ളി അമൃതിനായ്
ജൻമസാഫല്യത്തിനായി