ഗവ. എച്ച് എസ് ചേനാട്/അക്ഷരവൃക്ഷം/'''ആർത്തിരമ്പുന്ന വൈറസുകൾ'''

Schoolwiki സംരംഭത്തിൽ നിന്ന്
ആർത്തിരമ്പുന്ന വൈറസുകൾ

 ആംബുലൻസിന്റെ നിലവിളി കേൾക്കാത്ത ദൂരത്തെ
 ദീനരോദനം ഞരുങ്ങി ഞരുങ്ങി ഇല്ലാതാകുന്നു
 കാറ്റിന്റെ ഓളങ്ങളിൽ വിഷം തങ്ങി - മനുഷ്യപുത്രന്മാർ
വ്രണത്തിലെ പുഴുക്കളായി, ആരുമില്ല കേൾക്കുവാൻ വേദന
ആ വേദനയിലും വൈറസുകളുടെ വേരുകൾ ആഴ്ന്നിറങ്ങി
കോശങ്ങ ളറുത്തു ജീവിതം മരണമായി ,
മരണം, പണക്കാരൻ പണവുമായി ഓടിത്തളർന്നു
എനിക്ക് പണമില്ല വൈറസുകൾ ആർത്തിരമ്പുന്നു
നിന്നെ വേണം എനിക്കെന്തിന് പണം ഹാ!
നിന്നെ ഇല്ലാതാക്കണം നിന്നെപ്പോലെ ആ പാവപ്പെട്ടവനെയും
വൈറസുകൾ ചിരിച്ചു......
 മൂകത.....
പട്ടണം മരിച്ചു
മരത്തിലെ ഇലപൊഴിഞ്ഞില്ല
തണുത്ത കാറ്റടിച്ചില്ല
മരവിച്ചു പോയി ഭൂമിയും മനുഷ്യമനസ്സുകളും

അനഘ പി ജി
9എ ജി.എച്ച്.എസ്,ചേനാട്.
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത