ഗവ. എച്ച് എസ് ചേനാട്/അക്ഷരവൃക്ഷം/'''അടുക്കാനായി നമുക്ക്അകലാം'''

Schoolwiki സംരംഭത്തിൽ നിന്ന്
അടുക്കാനായി നമുക്ക് അകലാം

ലോകരാജ്യത്തില് ഭീതി പരത്തിയ
ഇത്തിരി കുഞ്ഞനാം കൊലയാളി
ലോകം അവനൊരു പേരു നല്കി
കൊറോണ അഥവാ കോവിഡ്-19
ജനങ്ങളെ ഒന്നായി കൊന്നൊടുക്കി ഇവ൯
ഹരിശ്രീ കുറിച്ചത് ചൈനയിലും
ലോകരാജ്യങ്ങളില് മരണം വിതച്ച്
വിജയക്കൊടിനാട്ടി വിലസിടുന്നു
നമ്മുടെ കൊച്ചു കേരളനാട്ടിലും അതിഥിയായ് അവ൯ എത്തിച്ചേ൪ന്നു
ജനതയെ ഒന്നായ് വീട്ടിലിരുത്തി-അവ൯
നാടുകള് ചുറ്റി കറങ്ങീടുന്നു.
അജയ്യനെന്നു കരുതിയ പലരും
അവന്റെ മുന്നില് തല കുനിച്ചീടുന്നു.
ഇവനെതിരെയുള്ള ഏക പ്രതിരോധം
അകലം പാലിക്കുക എന്നതല്ലോ.
മനസ്സുകൊണ്ടടുക്കണം നമ്മളൊന്നാകണം
എന്നാലകന്ന് കഴിഞ്ഞീടണം.
ലോക൪ക്ക് ഹാനി വരാതിരിക്കുവാ൯
നമ്മള് അകലം പാലിക്കണം.
കൊറോണ എന്നുള്ള വ്യാധി അകലുവാ൯ ശ്രദ്ധയോടെ ജീവിക്കണം.
രാപ്പകലില്ലാതെ നമ്മളെ കാക്കുന്ന
സോദര൪ക്കായി പ്രാ൪ത്ഥിക്കണം.
നല്ലവ൪ ചെയ്യുന്ന ന൯മകള് പാലിച്ച്
നാടിന്റെ ന൯മയെ കാത്തിടേണം.
 

സ്റ്റെല്ല പി എസ്
9 A ജി എച് എസ് ചേനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത