സായന്തനങ്ങളിൽ,
അമ്മേ ചൊല്ലിതന്നീലയോ
മധുരമാം തേൻകഥകളിൽ
അവയെല്ലാം ഒരു നിലാവെന്നപോൽ
എൻ ഇരുളിൻ മനസ്സിൽ വെളിച്ചം
ചൊരിഞ്ഞീലയോ
ആ നിലാവിന്റെ അനന്തതയിൽ നിൻ
സ്നേഹം പൂർണമായതും
ഹേമന്തരാതൃിയിൽ നിൻ കരുതൽ
കുളിർമഴയായി പെയ്തതും
ഓരോ മുറിവിലും നിൻ പുഞ്ജിരി
ആശ്വാസം പകർന്നതും
എൻ ഹൃദയത്തിൻ കോണിൽ
നിന്നുമുണർന്നമ്മേ
ഇനിയെൻ ജീവിതയാതൃയിൽ
വഴികാട്ടാനും വെളിച്ചം പകരാനും
നിൻ കരുതലെനിക്ക് ജീവജലം
അമ്മേ, നൊന്തു പ്രസവിച്ചതിൻ
വേദന അനുഭവിച്ചറിഞ്ഞ
തല താഴ്ത്തുന്നു നിൻ
ധീരയാതൃയാം ജീവിതയാതൃയിൽ
മരിച്ചാലും മണ്ണിനോടലിയിൽ
അമ്മേ നിൻ സ്നേഹത്തിൽ ചുടുരക്തം.....