ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/മനുഷ്യന്റെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ ജീവിതം
               പണ്ട് കാലത്ത് മനുഷ്യർ എല്ലാകാര്യങ്ങളും വളരെ ഒത്തൊരുമയോട് കൂടിയാണ് ചെയ്തിരുന്നത് .എല്ലാവരും എല്ലാവരോടും വളരെ സ്നേഹത്തിൽ ഇടപഴുകി  .ഏതുപ്രശ്നത്തെയും അവർ ഒരുമിച്ച് നേരിട്ടു. സന്ധ്യയായാൽ അയൽപക്കത്തു ചെന്നിരുന്ന് കുശലം പറയുകയും  സന്തോഷങ്ങൾ പങ്കു വക്കുകയുമായിരുന്നു പതിവ് . പക്ഷെ ഇന്നത്തെ കാലത്തു മനുഷ്യർ അങ്ങ് ആകാശം വരെ വളർന്നു എന്ന ചിന്തയിലാണ് ജീവിക്കുന്നത് . തന്റെ സ്വന്തം ജീവിതത്തിൽമാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ തന്റെ അയല്പക്കത്ത് ഒരാൾക്ക് എന്ത് പ്രശനം വന്നാലും അത് എന്താണെന്നു പോലും തിരക്കാതെ തന്റെ ജീവിതം വളരെ സുഖകരമായിരിക്കണമെന്നാണ്  ആളുകൾ ചിന്തിക്കുന്നത്.പണ്ട് പണക്കാരനെന്നോ ദരിദ്രനെന്നോ വേർതിരിവുണ്ടായിരുന്നില്ല.എന്നാൽ ഇന്ന് ആ വേർതിരിവ് വളരെ സ്പഷ്ടമായി നമുക്ക് കാണാൻ കഴിയും .താൻ ആഢംബരത്തിനുവേണ്ടി ചിലവഴിക്കുന്ന പണം ഒരു പാവപ്പെട്ടവന്റെ വിശപ്പകറ്റാനായി ഉപയോഗിക്കാമെന്ന് ആരും ചിന്തിക്കുന്നില്ല. ഒരു പ്രളയം വന്നപ്പോൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ ഒത്തൊരുമയോടെ നാം അതിനെ നേരിട്ടു. അതിനു ശേഷം ഒരു മാരകമായ രോഗം നമ്മുടെ രാജ്യത്തേക്ക് വന്നിരിക്കുന്നു. അത് ഓരോരോ മനുഷ്യന്റെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്.മനുഷ്യന്റെ ജീവൻ നിലക്കാൻ അധികസമയം ഒന്നും വേണ്ട. ഇതാണ്  മനുഷ്യന്റെ ജീവിതം.
 
ശ്വേത പി എസ്
9 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം