ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

ആരോഗ്യമുള്ളവരുടെ ശരീരത്തിനു മാത്രമെ രോഗ പ്രതിരോധ ശക്തി ഉണ്ടാവുകയുള്ളു . അതിനു വേണ്ടി നമ്മ ൾ നല്ല പോഷകാഹാരങ്ങൾ കഴിക്കണം . നമ്മുടെ നിത്യാഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, മുട്ട , പാൽ, ഇറച്ചി , മീൻ എന്നീ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുകയും ചുടുള്ള ആഹാരങ്ങൾ മാത്രം കഴിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വേണം. വീട്ടിൽ നട്ടു വളർത്തുന്ന പച്ചക്കറിക്കളിലും പഴവർഗങ്ങളിലും കീടനാശിനി തളിക്കാതെ ഇരിക്കുക. പഴകിയ ആഹാരങ്ങൾ ഒഴിവക്കുക, ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും സോപ്പ് ഉപയോഗിച്ച് കൈ കഴുക്കുക. ഇപ്പോൾ ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന രോഗത്തെ തടയാൻ വേണ്ടിയാണ് ഈ മുൻ കരുതലുകൾ. കൂടാതെ അന്യ ആളുകളുമായുള്ള ഇടപഴകലും അന്യ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായയും മുക്കും മറയ്ക്കുക .ആളുകളുമായി സംസരിക്കുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കുക. മാസ്ക്ക് ഉപയോഗിച്ച് കഴിഞ്ഞ് വേസ്റ്റ് ബാസ്ക്കറ്റിൽ ഇടുക. മൃഗങ്ങളെ സ്പർശിക്കുമ്പോഴും അവരുടെ കൂടു വ്യത്തിയാക്കുമ്പോഴും മാസ്ക്കും കൈയുറയും ധരിക്കുക. അതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങളെ തടയാം.

ആവണി എസ്
6 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം