ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വൈറസ്


ലോകം പിടിച്ചടക്കിയ മഹാമാരിയായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്ഇതിൻ്റെ ഉദ്ഭവം ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിൽ രോഗകാരിയാകാറുണ്ട്സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ ഈ കൊറോണ വൈറസ് ഉണ്ടാക്കുന്നുണ്ട് നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകുന്നു ഈ മഹാമാരി നമ്മളിൽ നിന്ന് അകന്നു പോകനായി നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം ആ രോ ഗ്യ പ്രവർത്തകർക്കും പോലീസ് രക്ഷാ സേനയ്ക്കും ബിഗ് സല്യൂട്ട്

ആദിത്യശ്യാം
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം