ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോറോണയും പ്രതിരോധ മാർഗങ്ങളും
കോറോണയും പ്രതിരോധ മാർഗങ്ങളും
ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന വൈറസിന്റെ ജനനം. ഈ വൈറസ് ബാധിച്ചു ലോകമെമ്പാടും ഉള്ള ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ശരിയായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിൽ പോലും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ധാരാളം ആളുകൾ രോഗമുക്തി നേടിക്കഴിഞ്ഞു. ഏറ്റവും ആശ്വാസകരമായ വാർത്ത രോഗമുക്തി നേടിയവരിൽ കൂടുതലും കേരളത്തിലുള്ളവരാണ്. നമ്മുടെ ശരീരത്തിലെ സ്രവങ്ങളിലൂടെയാണ് ഈ വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്. രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. വ്യക്തിശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക, വളർത്തുമൃഗങ്ങളിൽ നിന്നും അകലം പാലിക്കുക, പനി ശ്വാസതടസ്സം എന്നിവ ഉള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് ഇരുപത് സെക്കന്റ് എടുത്ത് കൈകൾ പലതവണ അണുവിമുക്തമാക്കുക. പ്രായമായവർ, പ്രേമേഹം, ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം എന്നിവയുള്ളവർ കൂടുതൽ ശ്രദ്ധിക്കുക. കൊറോണ വൈറസിനെ എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള ടെസ്റ്റ് ആണ് റാപിഡ് ടെസ്റ്റ്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരെ 28 ദിവസം നിരീക്ഷിച്ചതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുകയും തുടർ ചികിത്സാരീതികൾ ആരംഭിക്കുകയും ചെയ്യുക. കോറോണക്കെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നമ്മുക്ക് ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ തുരത്തിയോടിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം