ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

കൊറോണ എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുകയും നമ്മൾ എല്ലാവരും കൊറോണയെ നേരിടുകയും അതിനെതിരെ പോരാടുകയും ചെയുന്നു. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട് സമൂഹത്തിലെ പല മേഖലയിലെയും സേവനമനുഷ്ഠിക്കുന്നവരോട് .ആരോഗ്യ പ്രവർത്തകർ,സമൂഹിക പ്രവർത്തകർ, പോലീസ് ഉദ്യഗസ്ഥർ എന്നിവർ ആണ് ഈ മഹാവ്യാധിക്കെതിരെ നമുക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്നവർ .

ഈ ഒരു വൈറസ് വ്യാപനം ഉണ്ടായതിനെ തുടർന്ന് ഒരു പാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നാം അനുഭവിക്കുന്നു.അതെ സമയം നമ്മൾ ഉള്ളത് കൊണ്ട് ലളിതമായി ജീവിക്കാൻ പഠിച്ചു .ഒട്ടും ആർഭാടവും ധൂർത്തും കൂടാതെ പല വിവാഹങ്ങളും നടന്നു.വിഷു, ഈസ്റ്റർ ,റംസാൻ ആഘോഷവും പേരിനു മാത്രമായി ആഘോഷിച്ചു.നാം വീടുകളിൽ തന്നെ ഒതുങ്ങിയപ്പോൾ പക്ഷി മൃഗാദികൾ ഭൂമി അവർക്കു കൂടി അവകാശ പെട്ടതാണ് എന്ന രീതിയിൽ പുറത്തിറങ്ങി.പൊടിയും പുകയും കുറഞ്ഞപ്പോൾ പ്രകൃതി പോലും സുന്ദരമായി.


ഈ കൊറോണ കാലത്ത് ,അതുപോലെ നമ്മുടെ ആരോഗ്യവും ശ്രദ്ധിക്കാം .ചെറിയ വ്യായാമങ്ങൾ ചെയ്യാം.കുടുംബത്തോടൊപ്പം കഥകളിലും കളികളിലും ഏർപ്പെടാം.ഇപ്പോൾ മനുഷ്യൻ എല്ലാത്തിനും സമയം കണ്ടെത്തിയിരിക്കുന്നു.പലരും പാടത്തും പറമ്പിലും കൃഷി ചെയ്യുന്നു ചക്ക വീട്ടിലെ ഇഷ്ട താരമായി.കൂടാതെ, പപ്പായ , കാപ്പ, ചേന , ചേമ്പ് , കാച്ചിൽ, എന്നീ ആരോഗ്യകരമായ ഭക്ഷണം വീടുകളിലേക്കു തിരിച്ചെത്തി .നല്ല ശീമേളങ്ങൾ ഇതുപോലെ തന്നെ എന്നും നില നിർത്തിയാൽ ഈ രോഗത്തെ മാത്രമല്ല എല്ലാ രോഗങ്ങളേയും ഒരു പരിധി വരെ അകറ്റി നിർത്താം .

അനവദ്യ സിബി
6എ ജി വി എച്ച് എസ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം