ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

മനുഷ്യൻ ഇന്ന് എന്നല്ല എക്കാലവും പാലിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധശേഷിയും. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയിൽ മുമ്പിലും ജീവിത നിലവാരത്തിലും പരിസരശുചിത്വം ഉള്ള കാര്യങ്ങളിലും പിറകിലുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. അതിന് ഏറ്റവും വലിയ ഒരു വിപത്തായി നമ്മുടെ രാജ്യം എന്നല്ല ഇന്ത്യയൊട്ടാകെ ഭീതി പടർത്തുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ അല്ലെങ്കിൽ കോവിഡ്-19. സാംക്രമിക രോഗങ്ങൾക്കു സമൂഹം വ്യാപനം ഉണ്ടായാൽ മറ്റെവിടുത്തേക്കാളും ഏറ്റവും വലിയ ദുരന്തത്തിലേക്ക് ആണ് നാം എത്തുക. ഇതിന് ഒരു പരിധിവരെയെങ്കിലും ഇല്ലായ്മ ചെയ്യുന്നതിനാണ് നമ്മുടെ പ്രധാനമന്ത്രി മെയ് 3 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു നാം ഓരോരുത്തരും നമ്മളാൽ കഴിയുന്ന തരത്തിൽ ശുചിത്വം പാലിക്കേണ്ടതാണ്. അടച്ചിടൽ കാലത്ത് എല്ലാവരും വീട്ടിൽ തന്നെ തുടരണം. കൈകൾ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ചു ഇടയ്ക്കിടെ കഴുകണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. പനി, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, ജലദോഷം, ഉള്ളവർ വൈദ്യ സഹായം തേടുക. രോഗലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുതു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗപ്രതിരോധശേഷി കൂട്ടുന്നതിനായി മലയാളം ഭക്ഷണം കഴിക്കുക, ദിവസവും രാവിലെ വ്യായാമം ചെയ്യുക, കൃത്യമായി സാമൂഹിക അകലം പാലിക്കുക. ആയുഷ് ഉൾപ്പടെ ഉള്ള ആരോഗ്യ സേവനങ്ങൾ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തി വീടിനെയും നാടിനേയും കൊറോണ എന്ന മഹാമാരിയിൽ നിന്നും രക്ഷിക്കാം.

നിഖിത ആർ ബി
8 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം