ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കൊറോണയെ തടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തടുക്കാം

ലോകം മുഴുവൻ കാട്ടുതീപോലെ കൊറോണ (കോവിഡ്-19) എന്ന് പകർച്ച വാദി പടർന്ന് പിടിക്കുമ്പോൾ മുൻനിര വികസിത രാജ്യങ്ങൾ അതിന്റെ മുമ്പിൽ താത്കാലികമായെങ്കിലും പതറി പോകുമ്പോൾ. ഇതുവരെയുള്ള കേരളത്തിന്റെ സ്ഥിതിയിൽ നമുക്ക് ആശ്വസിക്കാം, അഭിമാനിക്കാം. പൊതുജനാരോഗ്യ മന്ത്രിയുടെ കഴിവ് ഇതിന്റെ വ്യാപകമായ പ്രസരണം തടയുന്നതിൽ സഹായിച്ചു എന്നു വേണം കരുതാൻ. കൊറോണ തീർച്ചയായും നിസ്സാരമല്ല. സൂക്ഷിച്ചില്ലെങ്കിൽ നാടു മുഴുവൻ വ്യാപിച്ച് ഒട്ടേറെ പേരുടെ ജീവൻ അപഹരിക്കുകയും, സാമ്പത്തിക സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തേക്കാം. വ്യക്തിശുചിത്വം ആണ് രോഗം പടരുന്നത് ഒരു പരിധിവരെ തടയാൻ ഉള്ള മാർഗം. 1.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. 2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക. 3. കൈകൾ കൊണ്ട് കണ്ണുകൾ,മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം. 4. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. 5. കൂടെകൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.

പ്രതിരോധശക്തി വർധിപ്പിക്കാൻ വൈറ്റമിൻ അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കഴിക്കുക. ആപ്പിൾ, ഓറഞ്ച് തുടങ്ങിയ പഴവർഗ്ഗങ്ങൾ കഴിയുന്നത്ര കഴിക്കുക. മിതമായ വ്യായാമം ചെയ്യുക. ദിവസവും എപ്പോഴെങ്കിലും ഒരു മണിക്കൂർ വേഗത്തിൽ നടക്കുക. ദിവസവും ആവശ്യത്തിന് ഇളം വെയിൽ കൊള്ളുക.
  വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വാദികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. അങ്ങനെ കൊറോണ  എന്ന മഹാമാരിയെ തടുക്കാം. രോഗബാധയില്ലാത്ത പുതിയ കേരളത്തെ വാർത്തെടുക്കാം
ശ്രീലക്ഷ്മി. ആർ
8 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം