ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ചരിത്രം കുറിച്ച് കൊറോണ
ചരിത്രം കുറിച്ച് കൊറോണ
ചരിത്രം മാറ്റി മറക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് കൊണ്ടുവന്നതെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കിയത്. ചൈനയിലെ ഹുബെയ് മാർക്കറ്റിൽ നിന്നാണ് ഈ കുറുമ്പന്റെ ഉത്ഭവം. പിന്നീട് അങ്ങോട്ട് അതിന്റെ പോക്ക് ഒരു പേടിസ്വപ്നം തന്നെയായിരുന്നു. ലക്ഷകണക്കിന് ആളുകളുടെ ജീവൻ എടുത്തുകൊണ്ട് കോവിഡ് 19 മുന്നേറുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ഏക മാർഗം ലോക്ക്ഡൗൺ ആണെന്ന് മനസിലാക്കിയ നമ്മുടെ സർക്കാരുകളും അതുമായി മുന്നോട്ട് പോവുകയാണ്. മനുഷ്യ കുലത്തിന്റെ ആർഭാടങ്ങളും ആഡംബരങ്ങളും തെല്ലൊന്ന് ശമിച്ചു എന്നു പറയാം. വ്യക്തി ശുചിത്വം, സാമൂഹിക അകലം, മാസ്ക് തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലൂടെ നമ്മുക്ക് ഈ കോറോണയെ അതിജീവിക്കാം.. അതിജീവിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |