ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന രോഗത്തിന് കാരണമായത് കൊറോണ എന്ന വൈറസ് ആണ് . ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് . 100 വർഷം മുൻപ് സ്പാനിഷ് പനി എന്ന പകർച്ചവ്യാധിയും ഇതുപോലെ പടർന്നുപിടിച്ചിരുന്നു. ലോകത്തൊന്നാകെ മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നു . നമ്മുടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 937 ആളുകൾ മരണപ്പെട്ടിരിക്കുന്നു . ഇപ്പോൾ ഉള്ള ഈ ഇടവേളയിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതുപോലെ നമ്മുടെ വ്യക്തിശുചിത്വം കാത്തുകൊള്ളുക . പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം . പൊതുസ്ഥലത്തു തുപ്പരുത് . പുറത്തു പോയി തിരിച്ചു വന്നാൽ കുളിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ച കൈ കഴുകുക. കോവിഡിനെ തടയാൻ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്ന ഭക്ഷണസാധനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക .നമ്മുടെ പറമ്പുകളിൽ ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യണം . തുടർന്ന് വരുന്ന മഴക്കാലത്തെയും മഴക്കാലരോഗങ്ങളെയും നേരിടാൻ നാം പ്രാപ്തരാകണം . പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം ' നമ്മുടെ ജീവനും നമുക്ക് ചുറ്റുമുള്ളവരുടെ ജീവനും ഭീഷണിയാകാത്ത വിധത്തിൽ നാം ഓരോരുത്തരും മുൻകരുതലോടെ പ്രവർത്തിച്ച് മുന്നോട്ട് പോവുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം