ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/കേരളത്തിന്റെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിന്റെ‭ ‬അതിജീവനം


ആരോഗ്യമുള്ള ശരീരമാണ്‭ ‬ആരോഗ്യമുള്ള മനസ്സിന്‭ ‬ആധാരം.ഓരോ വ്യക്തിയ്ക്കും‭ ‬ആരോഗ്യം ഉറപ്പ്‭ ‬വരുത്തുക ഓരോ ഗവൺമെന്റിന്റെയും ഉത്തരവാദിത്വമാണ്.‭ ‬അതു‭ കൊണ്ട്‭ തന്നെ ഓരോ രാഷ്ട്രവും തങ്ങളുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്‭ ‬വേണ്ട പദ്ധതികൾ വിഭാവനം ചെയ്യാറുണ്ട്.‭ ‬അതിന്റെ‭ ഭാഗമായാണ്‭ ‬നമ്മുടെ നാട്ടിൽ ഗവൺമെൻ്റ്‭ ‬ആശുപത്രികളും പ്രൈമറി ഹെൽത്ത്‭ ‬സെൻ്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും നിലകൊള്ളുന്നത്.നല്ല ആരോഗ്യമുള്ള ഒരു‭ ‬വ്യകതിയ്ക്ക്‭ ‬രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. രോഗമില്ലാത്ത അവസ്ഥയേയാണ്‭ ‬നാം ഓരോരുത്തരും ആരോഗ്യം എന്നതു‭കൊണ്ട്‭ ‬അർത്ഥമാക്കുന്നത്‭ .‬ എന്നാൽ ലോകരോഗ്യ സംഘടനയുടെ നിർവ്വചനപ്രകാരം രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല നല്ല ആരോഗ്യത്തിന്‭ ‬ആധാരം സമ്പൂർണ ശാരീരിക മാനസിക സാമൂഹിക അടിസ്ഥാനത്തിലാണ്‭ ‬നാം ആരോഗ്യമുള്ളവരാണോ എന്ന്‭ ‬തീരുമാനിയ്ക്കുന്നത്.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം ലോക രാഷ്ട്രങ്ങൾക്ക്‭ ‬തന്നെ മാതൃകയാണ്.നിപ്പ,‭ ‬കോളറ,‭ ‬വസൂരി‭ ‬എന്നീ പല മഹാവ്യാധികളെയും ചെറുത്ത്‭ ‬നിൽക്കാൻ കേരളത്തിനായതിനാൽ കേരളം ആരോഗ്യസംരക്ഷണത്തിൽ മുൻപന്തിയിൽ‭ ‬തന്നെയാണ്.ഇന്ത്യയിലെ മറ്റ്‭ ‬സംസ്ഥാനങ്ങളെ‭ ‬അപേക്ഷിച്ച്‭ ‬ജനസാന്ദ്രത കൂടുതലാണെങ്കിലും കേരളത്തിന്‭ ‬അവരേക്കാൾ നന്നായി ഒരു‭പരിധി വരെ‭ ‬കൊറോണയെ ചെറുത്ത്‭ ‬നിർത്താൻ കഴിഞ്ഞിട്ടുണ്ട്.‭ ‬അതിൽ നമുക്ക്‭ ‬ഓരോരുത്തർക്കും അഭിമാനിയ്ക്കാം.‭ ‬ഇങ്ങനെ പല കാരണങ്ങൾ കൊണ്ടു‭ ‬തന്നെയാണ്‭ ‬കേരളത്തിനെ ദൈവത്തിന്റെ‭ സ്വന്തം നാട്‭ ‬എന്ന്‭ ‬വിളിക്കുന്നത്.

കേരളം മറ്റ്‭ ‬രാജ്യങ്ങളെക്കാൾ ആരോഗ്യരംഗത്ത്‭ ‬മുൻപന്തിയിലായതിനാൽ നമ്മുടെ ആരോഗ്യ മന്ത്രിയെ തേടി പല പുരസ്ക്കാരങ്ങളും എത്തുന്നു‭ ‬എന്നതിൽ കേരളത്തിന്‭ ‬അഭിമാനിയ്ക്കാം‭ .‬ ഈ കൊറോണക്കാലത്ത്‭ ‬ഡോക്ടർമാരും ഭൂമിയിലെ മാലാഖമാർ എന്ന്‭ ‬അറിയപ്പെടുന്ന നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും‭ ‬പോലീസുകാരും ജനങ്ങൾക്ക്‭ ‬വേണ്ടി ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്.‭ ‬അതിലപ്പുറം മറ്റ്‭ ‬സംസ്ഥാനങ്ങളെ അപേക്ഷിച്ച്‭ ‬കേരളത്തിലെ ജനങ്ങൾക്കുള്ള സഹകരണവും ക്ഷമാശീലവും സഹനശക്തിയും എടുത്തു‭പറയേണ്ട സവിശേഷത തന്നെയാണ്.ഈ കാലവും കടന്നു‭ പോകും ഒരുപാട്‭ ‬വേദനകൾ സമ്മാനിക്കാതെ.‭ ‬നാം അതിജീവിക്കുക തന്നെ ചെയ്യും.

ആൻലി മരിയ‭
8 B ജി എസ് ആർ വി എച് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം