ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/വീണ്ടും ഒരു വിഷുക്കാലംകൂടി

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും ഒരു വിഷുക്കാലംകൂടി


               ഇലകാണാതെ പൂത്തുനിൽക്കുന്ന
              മഞ്ഞപ്പട്ടണിഞ്ഞ് നിൽക്കുന്ന
             കണിക്കൊന്ന മേടമാസത്തിൽ
            വിഷുക്കാലത്തിന്റെ വരവറിയിക്കുന്നു.
           ഓട്ടുരുളിയിൽ ഫലവർഗങ്ങളും ,വാൽക്കണ്ണാടിയും ,
           കൊന്നപ്പൂവും ,ഒരു വിളക്കും പിന്നെ
           ഒത്ത നടുക്ക് പുഞ്ചിരി തൂകുന്ന ഭഗവാൻ
           ഉണ്ണിക്കണ്ണന്റെ മുഖവും .
          വിഷു ദിനത്തിൽ പുലർച്ചെക്ക്
         വീടുകൾ തോറും വരുന്ന വിഷുക്കണി
         ഐശ്വര്യത്തിന്റെയും നന്മയുടെയും
        സമ്പൽ സമൃദ്ധിയുടെയും പ്രതികമാണ്.
        സദ്യവട്ടങ്ങളെയും ,കൈ നീട്ടത്തെയും
        സ്വാഗതം ചെയ്തും പുത്തനുടുപ്പിന്റെയും ,ശബ്ദാ-
       ഘോഷങ്ങളുടെയും വരവറിയിച്ച്
      വീണ്ടും ഒരു വിഷുക്കാലം കൂടി - - - - -

സൂര്യപ്രിയ കെ എം
+2 C ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത