ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
മനുഷ്യർ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി ശുചിത്വമില്ലായ്മ.പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ രോഗപ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ.പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്നത്തെ സമൂഹത്തിൽ കൂടികൊണ്ടിരിക്കുകയാണ്.അതിനു കാരണം ഇന്നത്തെ സമൂഹത്തിന്റെ പ്രവർത്തി മൂലമാണ്.പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയും ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഭൂമിയിൽ ചെലുത്തുന്നത് അസ്വാഭാവികമായ മാറ്റമാണ്. ശുചിത്വമുള്ളതാണ് ഭൂമി .എന്നാൽ മനുഷ്യകുലം എന്തിനാണ് ഭൂമിയെ ശുചിത്വമില്ലാതെ ആക്കുന്നത് എന്ന ചോദ്യം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്.ഭൂമി ശുചിത്വമുള്ളതാക്കിയാലെ മാനവർക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു.. പരിസ്ഥിതി ശുചീകരണം പോലെ തന്നെ വളരെ പ്രധാനപെട്ടതാണ് വ്യക്തി ശുചിത്വവും.നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രമേ നാം അടങ്ങുന്ന പരിസ്ഥിതിയും ശുചിത്വമുള്ളതാകൂ.രോഗ പ്രതിരോധത്തിന് നമുക്ക് ആവശ്യമായ ഘടകം നമ്മുടെ പരിസ്ഥിതിയിൽ തന്നെ ഉണ്ട്.അവയിൽ പ്രധാന പ്പെട്ടതാണ് ആരോഗ്യ പ്രദമായ ഭക്ഷണം. നമ്മുടെ വീടിന്റെ മുറ്റത്തുള്ള പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നത് കൊണ്ടുതന്നെ നമ്മുടെ ആരോഗ്യം നിലനിർത്താൻ നമുക്ക് സാധിക്കും.അതുപോലെതന്നെ സമയബന്ധിതമായ ഭക്ഷണ രീതിയും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യം തന്നെയാണ്.കൃത്യമായ ആഹാരരീതിയോടും വ്യക്‌തിശുചിത്വം കൊണ്ടും നമുക്ക് നമ്മുടെ സമൂഹത്തിന്റെ അല്ലെങ്കിൽ നാം അടങ്ങിയ പരിസ്ഥിതിയുടെ ശുചിത്വം വീണ്ടെടുക്കാം.ഒരുകാലത്തു മനുഷ്യൻ പ്രകൃതിയോട് ചെയ്ത തെറ്റുകൾ, അവയ്‌ക്കെതിരെ പ്രകൃതി പ്രതികരിക്കുന്നതാണ് ഇന്നത്തെ മനുഷ്യ സമൂഹം കാണുന്നത് .ആയതിനാൽ വരും തലമുറയുടെ സുരക്ഷക്കായി നമ്മുക്ക് ഒന്ന് ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം