ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/നമുക്ക് ഒറ്റക്കെട്ടായി നേരിടാം കൊറോണയെ
നമുക്ക് ഒറ്റക്കെട്ടായി നേരിടാം കൊറോണയെ
2020 ൽ ലോകത്തെ നടുക്കിയ ഒരു മഹാസംഭവമാണ് കൊറോണ അഥവാ കോവിഡ് 19.ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് ചൈനയിലെ വ്യുഹാൻ നഗരത്തിലാണ്.അവിടെയുള്ള ജനങ്ങൾ അതിനെ മുഖവിലയ്ക്ക് എടുക്കാതിരുന്നതുകൊണ്ട് ആ വൈറസിന് കൂടുതൽ ആളുകളിലേക്ക് പകരാൻ ഇടയാക്കി.അങ്ങനെ അത് ഇറ്റലിയിലും ,സ്പെയിനിലും ,അമേരിക്കയിലും ,ഇന്ത്യയിലുമെല്ലാം വ്യാപിച്ചു.എന്നാൽ കേന്ദ്രസർക്കാർ ഒരു തീരുമാനമെടുത്തു.ഇത് ലോകത്തിലെ മറ്റു രാജ്യങ്ങളിലും നമ്മുടെ ഇടയിലും പകരാതിരിക്കാൻ ആളുകൾ ഒരുമിച്ച് കൂടരുത്,സാമൂഹിക അകലം പാലിക്കുക,അനാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാതിരിക്കുക എന്നിങ്ങനെ പലതും തീരുമാനിച്ചു.എന്നാലും ചിലയിടങ്ങളിലെ ജനങ്ങൾ ഇതൊന്നും കൂട്ടാക്കിയില്ല. ഈ സംഭവത്തെ ലോക്ക് ഡൗൺ എന്നു വിളിച്ചു.ആഘോഷപൂർണ്ണമായ കല്യാണങ്ങളില്ല,ആളുകൾ ഒത്തുകൂടുന്ന മറ്റു ചടങ്ങുകളൊന്നുമില്ല.എന്തിനേറെ, ആരാധനാലയങ്ങൾ പോലും അടച്ചിട്ടു.അഞ്ച് പേരിൽ കൂടുതൽ ഒരു സ്ഥലത്ത് കൂടരുതെന്നും ,സാമൂഹിക അകലം ഒരു മീറ്ററാണെന്നും ,പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണമെന്നും നിയമം വന്നു.കോവിഡ് 19 ബാധിച്ച ആൾക്കാരെയും നിരീക്ഷണത്തിലുള്ളവരെയും ഐസൊലേഷൻ വാർഡുകളിലാക്കി.ലോകത്തിലെ വിവിധ രാജ്യങ്ങളിലും കോവിഡ് 19 പടർന്നു പന്തലിച്ചു.ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു.<pഎന്നാൽ ലോകത്തിന് മാതൃകയായി കേരളത്തിലെ ഒരു പറ്റം ജനങ്ങളും അവരെ സഹായിക്കാൻ റെസ്ക്യൂ ടീമുകളും . കേരളത്തിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജാഗ്രത കൂടുതലാക്കി.അതിർത്തികളിൽ പോലീസിനെ സഹായിക്കാൻ ഗ്രൂപ്പുകളായി തിരിഞ്ഞ് കാരുണ്യ റെസ്ക്യൂ ടീമുകളും പൾസ് എമർജൻസി ടീമും അങ്ങനെ പല ടീമുകളും വാഹന പരിശോധന നടത്താൻ സഹായിച്ചു.തികച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഈ പ്രവർത്തനം.വയനാട്ടിൽ മൂന്നു പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.എന്നാൽ അവർ മൂന്നു പേരും വളരെ ശ്രദ്ധയോടെയായിരുന്നു കാര്യങ്ങൾ കൈകാര്യം ചെയ്തത്.ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നു മാത്രമല്ല,മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ തടയാനും കഴിഞ്ഞു.ഇതിൽ രണ്ടുപേർ ആശുപത്രിയിൽ നിന്ന് മുക്തരായി.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ 'കണിക്കൊന്ന' കൊടുത്താണ് ജനങ്ങൾ ഇവരെ സ്വീകരിച്ചത്.മൂന്നാമത്തെയാൾക്ക് അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു.വയനാട്ടുകാരുടെ കൂട്ടായപ്രവർത്തനംരാജ്യത്തെ ശ്രദ്ധിക്കപ്പെട്ട ഒരു ജില്ലയായി വയനാടിനെ മാറ്റി.ഇത് നമ്മുടെ ഒരുമയുടെ വിജയമാണ്.
നമുക്ക് ഒറ്റക്കെട്ടായി നേരിടാം കൊറോണയെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം