സഹായം Reading Problems? Click here


ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/അകലങ്ങളിലെ അടുപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അകലങ്ങളിലെ അടുപ്പം


അകലാം നമുക്കൊരു നല്ല നാളേക്കായി
പകരാം നമുക്കാസ്നേഹസന്ദേശം
അരുതരുതുമടിക്കരുതുകരമതുകഴുകുവാൻ
കോർക്കരുതുകൈകൾ പരസ്പരമടുക്കുവാൻ
പ്രിയർതൻ ചിരിയതുമായാതിരിക്കുവാൻ
കണ്ണിലെ തിരിനാളമണയാതിരിക്കുവാൻ
നമ്മെനാമാക്കിയ നാടിനെ കാക്കുവാൻ
നമ്മിലെ നന്മയെ കാത്തിടാമെപ്പൊഴും
അനുസരിക്കാം നമുക്കത്തരം മൊഴികളെ
ആദരിക്കാം നമ്മെ കാത്തിടുന്നോരെയും
രാപ്പകലന്യേ നമുക്കായി യത്നിക്കും
പുണ്യകരങ്ങളിലർപ്പിച്ചിടാം നന്ദിതൻ പുഷ്പങ്ങൾ.......
 

ചിന്മയി എസ്
9 സി ജി.എച്ച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത