ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/മരുന്നില്ലാതെ കേഴുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മരുന്നില്ലാതെ കേഴുന്ന ലോകം



മരുന്നില്ലാതെ കേഴുന്ന ലോകം
മഹാമാരിയുണർന്നു ചൈനതൻ
വുഹാൻ കേണു
ഒപ്പം മഹാലോകവും
താണ്ഡവനൃത്തച്ചുവടുകൾ
മരണക്കളിയായ് തുടരും
വീഥികൾ ശൂന്യമായ്
മൗനം മണിവീണയായ്
മാറ്റൊലിക്കവിതയായ്
ഇറ്റലി കരയവെ
ഓർക്കാൻ മടിക്കും ചിന്തുകൾ
ന്യൂയോർക്കിൻ കരൾ താങ്ങവെ
പനിയായ് ചുമയായ്
ജലദോഷമായ് കൊറോണ പടരവെ
അന്നനാളധമനികൾ
തുടികൊട്ടും നാളുകൾ
പ്രതിനാദമുണരുവാൻ
വൈദ്യം മടിക്കവെ
ഇന്ത്യയിലടിമകൾ ചരിത്രം
രചിക്കയായ്
മലമ്പനി മരുന്നുകൾ
ശീമതൻ നാട്ടിലെത്തവെ
മലരും കണ്ണടക്കാതെ
മാലാഖമാരാം നേഴ്സുകൾ
ഡോക്ടറാം വചസ്സുകൾ
ഉണർത്തും കരങ്ങളായ്
കൊറോണ പിടിച്ചണച്ച
ദൈവദൂതർ
പടരാതെ പകരാതെ
സംരക്ഷിക്കും കരങ്ങളിൽ
ആശ്രയമുണർത്തുന്നു
ഇന്ത്യതൻ വിരിമാറിൽ
മയങ്ങും ജനകോടികൾ
ഒന്നായി നമുക്ക്
കൈ കോർക്കാം
മഹാമാരിയെ തുടച്ചു നീക്കാം
 

രേവതി സി.ടി
8ഐ ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത